ദിവസേനയുള്ള മദ്യപാനം അര്‍ബുദമുണ്ടാക്കും

ദിവസേനയുള്ള മദ്യപാനം അര്‍ബുദമുണ്ടാക്കും

ദിവസം ഒന്നോ രണ്ടോ പെഗ് മാത്രം കഴിക്കുന്നത് ഒരു ദോഷവും ചെയ്യില്ലെന്ന വിചാരം പുനപ്പരിശോധനയ്ക്ക് വിധ്യേമാക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍. ലഘുവായ മദ്യപാനം പോലും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ജപ്പാനിലെ ഗവേഷകര്‍ കണ്ടെത്തി. കാന്‍സര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മൊത്തത്തിലുള്ള കാന്‍സര്‍ സാധ്യത മദ്യപരില്‍ കൂടുതലാണ്. കുടല്‍, ആമാശയം, സ്തനം, പ്രോസ്റ്റേറ്റ്, അന്നനാളം എന്നിവയുള്‍പ്പെടെ താരതമ്യേന സാധാരണ കാണുന്ന അര്‍ബുദരോഗങ്ങളെല്ലാം മദ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ജപ്പാനില്‍, മരണത്തിന്റെ പ്രധാന കാരണം കാന്‍സറാണെന്ന് ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകന്‍ മസായോഷി സൈറ്റ്സു പറഞ്ഞു. മൊത്തത്തിലുള്ള ക്യാന്‍സര്‍ രോഗത്തിന്റെ നിലവിലെ നിരക്ക് കണക്കിലെടുക്കുമ്പോള്‍, മദ്യവുമായി ബന്ധപ്പെട്ട കാന്‍സര്‍ സാധ്യതകളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതു കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ബാധിച്ച 63,232 രോഗികളുടെയും ലൈംഗികത, പ്രായം, ആശുപത്രിവാസം എന്നിവയുമായി പൊരുത്തപ്പെടുന്ന 63,232 കേസുകള്‍ ഗവേഷണ സംഘം പരിശോധിച്ചു. ജപ്പാനിലെ 33 ജനറല്‍ ആശുപത്രികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. പങ്കെടുത്തവരെല്ലാം അവരുടെ ശരാശരി ദൈനംദിന മദ്യപാനക്കണക്കും സമയവും റിപ്പോര്‍ട്ടുചെയ്തു. 23 ഗ്രാം എത്തനോള്‍ അടങ്ങിയ ഒരു സ്റ്റാന്‍ഡേര്‍ഡൈസ്ഡ് ഡ്രിങ്ക് 180 മില്ലി കോപ്പ, 500 മില്ലി ബിയര്‍, 180 മില്ലി ഗ്ലാസ് വൈന്‍ അല്ലെങ്കില്‍ 60 മില്ലി കപ്പ് വിസ്‌കി എന്നിവയ്ക്ക് തുല്യമായിരുന്നു. കാന്‍സര്‍ സാധ്യതയും മദ്യപാനവും തമ്മില്‍ ഏതാണ്ട് കൃത്യമായ ബന്ധം ഗവേഷകര്‍ കണ്ടെത്തി. 10 വര്‍ഷത്തെ നേരിയ തോതിലുള്ള ദൈനംദിന ഒറ്റ് ഡ്രിങ്ക് മദ്യപാനം, അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതിദിനം രണ്ട് ഡ്രിങ്ക് കാന്‍സര്‍ സാധ്യത അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ഒരു ദിവസം രണ്ടോ അതില്‍ കുറവോ ഡ്രിങ്ക് കുടിക്കുന്നവര്‍ക്കും കാന്‍സര്‍ സാധ്യത കൂടുതലാണ്.

Comments

comments

Categories: Health