ബിഎസ് 6 ഹോണ്ട സിറ്റി പെട്രോള്‍ പുറത്തിറക്കി

ബിഎസ് 6 ഹോണ്ട സിറ്റി പെട്രോള്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 9.91 ലക്ഷം മുതല്‍ 14.31 ലക്ഷം രൂപ വരെ. ബിഎസ് 4 വേര്‍ഷനേക്കാള്‍ ശരാശരി 15,000 രൂപയോളം കൂടുതല്‍

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഹോണ്ട സിറ്റി പെട്രോള്‍ വേരിയന്റുകളുടെ വിലവിവരങ്ങള്‍ പുറത്തുവിട്ടു. 9.91 ലക്ഷം മുതല്‍ 14.31 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 4 വേര്‍ഷനേക്കാള്‍ ശരാശരി 15,000 രൂപയോളം കൂടുതല്‍. ബിഎസ് 6 പാലിക്കുന്ന ഹോണ്ട സിറ്റി ഡീസല്‍ 2020 ഏപ്രില്‍ അടുക്കുന്നതോടെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് ബ്രാന്‍ഡ് അറിയിച്ചു. അടുത്ത തലമുറ ഹോണ്ട സിറ്റി 2020 പകുതിയോടെ ഇന്ത്യയിലെത്തും.

അതേസമയം, ബിഎസ് 4 പാലിക്കുന്ന ഹോണ്ട സിറ്റി ഡീസല്‍ വേരിയന്റുകളുടെ വില വര്‍ധിപ്പിച്ചു. 5,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ എസ്‌വി എംടി വേരിയന്റിന് വില വര്‍ധിച്ചില്ല.

നിലവില്‍ മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റില്‍ മാരുതി സുസുകി സിയാസ്, ഹോണ്ട സിറ്റി മോഡലുകള്‍ മാത്രമാണ് ബിഎസ് 6 പാലിക്കുന്നത്. ഹ്യുണ്ടായ് വെര്‍ണയും ടൊയോട്ട യാരിസും നിലവില്‍ ഉപയോഗിക്കുന്ന പെട്രോള്‍ എന്‍ജിനുകള്‍ ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റും. കിയ സെല്‍റ്റോസില്‍ നല്‍കിയിരിക്കുന്ന ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറും ഹ്യുണ്ടായ് ഉപയോഗിക്കും. എന്നാല്‍ 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുപകരം 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനായിരിക്കും സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ മോഡലുകള്‍ ഉപയോഗിക്കുന്നത്.

ബിഎസ് 6 ഹോണ്ട സിറ്റി പെട്രോള്‍ വേരിയന്റുകളുടെ വില

എസ്‌വി എംടി 9.91 ലക്ഷം

വി എംടി 10.66 ലക്ഷം

വിഎക്‌സ് എംടി 11.82 ലക്ഷം

ഇസഡ്എക്‌സ് എംടി 13.01 ലക്ഷം

വി സിവിടി 12.01 ലക്ഷം

വിഎക്‌സ് സിവിടി 13.12 ലക്ഷം

ഇസഡ്എക്‌സ് സിവിടി 14.31 ലക്ഷം

ബിഎസ് 4 ഹോണ്ട സിറ്റി ഡീസല്‍ വേരിയന്റുകളുടെ പുതിയ വില

എസ്‌വി എംടി 11.11 ലക്ഷം

വി എംടി 11.91 ലക്ഷം

വിഎക്‌സ് എംടി 13.02 ലക്ഷം

ഇസഡ്എക്‌സ് എംടി 14.21 ലക്ഷം

Categories: Auto