എംഎസ്എംഇ പിന്തുണയുമായി വാള്‍മാര്‍ട്ടിന്റെ ‘ദേശി’ സംരംഭം

എംഎസ്എംഇ പിന്തുണയുമായി വാള്‍മാര്‍ട്ടിന്റെ ‘ദേശി’ സംരംഭം

അമേരിക്കയിലെ പ്രമുഖ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യന്‍ എംഎസ്എംഇകള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി വാള്‍മാര്‍ട്ട് വൃദ്ധി സപ്ലൈയര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം അവതരിപ്പിച്ചു.

പുതിയ സംരംഭത്തിന്റെ ഭാഗമായി ഫഌപ്പ്കാര്‍ട്ട് ഉടമസ്ഥരായ വാള്‍മാര്‍ട്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്പതിനായിരത്തോളം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 25 സ്ഥാപനങ്ങളിലായി പരിശീലനം നല്‍കുമെന്ന് വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ പ്രസിഡന്റും സിഇഒയുമായ ജൂഡിത് മക്കെന്ന പറഞ്ഞു. ഇന്ത്യന്‍ വിതരണ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഉപഭോക്താക്കളെ ലോകമെമ്പാടും നേടിയെടുക്കാന്‍ മതിയായ പ്രോല്‍സാഹനം നല്‍കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. വിവിധ എംഎസ്എംഇ സംരംഭകരെ കോര്‍ത്തിണക്കുന്ന പരിപാടിയുടെ പരിശീലനത്തിനായുള്ള ആദ്യ ഹബ്ബ് 2020 മാര്‍ച്ചിനകം തയാറാക്കാനും തീരുമാനമായി.

Comments

comments

Categories: FK News
Tags: Desi, Walmart

Related Articles