വിശാല്‍ സിക്ക ഒറാക്കിള്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍

വിശാല്‍ സിക്ക ഒറാക്കിള്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍

ഇന്‍ഫോസിസിന്റെ മുന്‍ സിഇഒ വിശാല്‍ സിക്ക ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ഒറാക്കിളിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിയമിതനായി. ഇന്‍ഫോസിസില്‍ നിന്നും പുറത്തുപോയ അദ്ദേഹം അടുത്തിടെ വിയാനെയ് സിസ്റ്റംസ് എന്ന പേരില്‍ സ്വന്തമായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടിരുന്നു.

ലോകത്തെ പ്രമുഖ എഐ, മെഷീന്‍ ലേണിംഗ് വിദഗ്ധരില്‍ ഒരാളായ സിക്ക ഒറാക്കിളിന്റെ ബിസിനസില്‍ ആവശ്യമായ സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുമെന്ന് ഒറാക്കിള്‍ ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫീസറുമായ ലാറി എല്ലിസണ്‍ അറിയിച്ചു. വിയാനെയ് തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം എസ്എപിയിലെ മുന്‍നിര എക്‌സിക്യൂട്ടിവും ഇന്‍ഫോസിസ് സിഇഒ ആയും സേവനമനുഷ്ടിച്ചിരുന്നു. പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ സിക്കയ്ക്ക് ഒറാക്കിളിനു യോജിച്ച രീതിയിലുള്ള തന്ത്രപരമായ ആശയങ്ങളും നിര്‍ദേശങ്ങളും നല്‍കാനാകുമെന്നും ലാറി പ്രത്യാശ പ്രകടിപ്പിച്ചു.

Comments

comments

Categories: FK News
Tags: Vishal Sikka