തംസ് അപ്പ് വിട്ട് സല്ലു വീണ്ടും പെപ്‌സി ബ്രാന്‍ഡ് അംബാസഡര്‍

തംസ് അപ്പ് വിട്ട് സല്ലു വീണ്ടും പെപ്‌സി ബ്രാന്‍ഡ് അംബാസഡര്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സോഫ്റ്റ് ഡ്രിങ്ക്‌സ് ബ്രാന്‍ഡ് അംബസഡറാകാന്‍ എത്തുന്നു. ഇത്തവണ പെപ്‌സിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് താരത്തിന്റെ രംഗപ്രവേശനം. അമ്പത്തിനാലുകാരനായ ബോളിവുഡ് ബാച്ചിലര്‍ ഹീറോ പെപ്‌സിയുമായി 15 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പ് വെച്ചിരിക്കുന്നതെന്നാണ് സൂചന.

പെപ്‌സികോ വക്താവ് സല്ലുവിന്റെ വരവ് സ്ഥിരീകരിച്ചെങ്കിലും സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2020ല്‍ പെപ്‌സി ബ്രാന്‍ഡ് മികച്ച കാംപെയ്‌നിന് പദ്ധതിയിട്ടതായും ഇന്നത്തെ യുവതലമുറയുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമെന്നോണം സല്‍മാനെ അവതരിപ്പിക്കാനാണ് നീക്കമെന്നും വക്താവ് അറിയിച്ചു. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ സൂപ്പര്‍ കോമഡി ആക്ഷന്‍ ദബാംഗ് 3 റിലീസും ഉടനുണ്ടാകും. വിരാട് കോഹ്‌ലിയോളം വിലപിടിപ്പുള്ള താരം ചില വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ബിഗ് ബ്രാന്‍ഡഡ് കമ്പനികളില്‍ നിന്നും ഏതാനും വര്‍ഷങ്ങളായി അകലം പാലിച്ചിരുന്നു. സൊമാനി സെറാമിക്‌സ്, ഇമാമി ഓയില്‍ എന്നിവയിലും താരത്തിന്റെ സാന്നിധ്യമുണ്ട്. മൂന്ന് വര്‍ഷം മുമ്പ് കോള ബ്രാന്‍ഡിന്റെ എതിരാളിയായ തംസ് അപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു അദ്ദേഹം.

Comments

comments

Categories: FK News