ഷഓമിയുടെ റെഡ്മി കെ30, റെഡ്മി ബുക്ക് 13 പുറത്തിറങ്ങി

ഷഓമിയുടെ റെഡ്മി കെ30, റെഡ്മി ബുക്ക് 13 പുറത്തിറങ്ങി

ഷഓമിയുടെ ഉപ ബ്രാന്‍ഡായ റെഡ്മിയുടെ കെ 30 സീരീസ് പുറത്തിറക്കി. ഷഓമി കെ20യുടെ പിന്‍ഗാമികളായി പുറത്തിറങ്ങിയ 5 ജി പിന്തുണയ്ക്കുന്ന കെ30 സ്മാര്‍ട്ട്‌ഫോണും , ഫുള്‍ സ്‌ക്രീന്‍ റെഡ്മിബുക്ക് 13 നോട്ട്ബുക്കും ഇന്നലെ ചൈനയിലാണ് അവതരിപ്പിച്ചത്. 64 എംപി കാമറ, പുതു തലമുറ ഐഎംഎക്‌സ് 686 എന്നിവയടങ്ങുന്ന കെ30യില്‍ 120 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും, 20എംപി എഐ അധിഷ്ടിത ഫ്രണ്ട് കാമറയുമുണ്ട്.

6ജിബി, 8ജിബി, 12 ജി റാം ഓപ്ഷനുകളുള്ള ഫോണിന് 64 ജിബി, 128 ജിബി, 256 ജിബി സ്‌റ്റോറേജും ഉണ്ട്. ആന്‍ഡ്രോയ്ഡ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ വില 20,000 രൂപ മുതല്‍ 25,000 രൂപ വരെയാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം മേയില്‍ പുറത്തിറങ്ങിയ 48 എംപി കാമറയോടുകൂടിയ റെഡ്മികെ 20 ക്ക് 20,965 രൂപയായിരുന്നു വില. റെഡ്മി കെ30 ക്ക് പുറമെ ഏറ്റവും പുതിയ നോട്ട്ബുക്ക് റെഡ്മിബുക്ക് 13 നും പുറത്തിറക്കുകയുണ്ടായി. കൂടാതെ ഷഓമി വോയ്‌സ് അസിസ്റ്റന്റ് ലോഡ് ചെയ്ത റെഡ്മി സ്മാര്‍ട്ട് സ്പീക്കറും ഇന്നലെ കമ്പനി പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Tech
Tags: Redmi k30