കശ്മീര്‍ സാധാരണ നിലയിലെന്ന് അമിത് ഷാ

കശ്മീര്‍ സാധാരണ നിലയിലെന്ന് അമിത് ഷാ

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം പൊലീസ് വെടിവെപ്പ് കാരണം ഒരു മരണം പോലും കശ്മീരിലുണ്ടായിട്ടില്ലെന്നും ഷാ പറഞ്ഞു. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം എല്ലാം സാധാരണനിലയിലാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ എനിക്കാകില്ല. കാരണം അനുച്ഛേദം 370 റാദ്ദാക്കിയാല്‍ കശ്മീരില്‍ രക്തപ്പുഴയൊഴുകുമെന്നും വര്‍ഷങ്ങളോളം കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരുമെന്നുമാണ് അവര്‍ പറഞ്ഞത്. അതൊന്നും സംഭവിച്ചില്ല-അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയായിരുന്നു മോദി സര്‍ക്കാരിന്റെ പരിഷ്‌കരണം.

എഴുപത് വര്‍ഷത്തോളം ജമ്മു കശ്മീരില്‍ നിലനിന്നിരുന്ന സംവിധാനം വിഘടനവാദത്തെ ശക്തിപ്പെടുത്തുകയും ഭീകരവാദത്തിന് ജന്മം നല്‍കുകയും ചെയ്തിരുന്നുവെന്നാണ് അനുച്ഛേദം 370 റദ്ദാക്കവെ പ്രധാനമന്ത്രി പറഞ്ഞത്. അത് വംശ വാഴ്ച പ്രോത്സാഹിപ്പിക്കുകയും ഒരുതരത്തില്‍ അഴിമതിയുടെയും വിവേചനത്തിന്റേയും അടിത്തറകള്‍ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Comments

comments

Categories: Politics

Related Articles