നേരറിയാന്‍ സിബിഐ എത്തുന്നു

നേരറിയാന്‍ സിബിഐ എത്തുന്നു

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണം സിബിഐ അന്വേഷിക്കും. ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌ക്കറിന്റെ പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇത് കണക്കിലെടുത്താണ് അന്വേഷണം സിബിഐക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചത്. മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസുകൂടി വന്നതാണ് ദുരൂഹതയുണ്ടെന്ന വാദങ്ങള്‍ക്ക് ബലം പകര്‍ന്നത്.

Comments

comments

Categories: FK News

Related Articles