ബ്ലൂംബര്‍ഗ് ട്രംപിനെ തോല്‍പ്പിക്കും, പ്രസിഡന്റാകും

ബ്ലൂംബര്‍ഗ് ട്രംപിനെ തോല്‍പ്പിക്കും, പ്രസിഡന്റാകും

ന്യൂ യോര്‍ക്ക്: ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ വിജയിച്ചാല്‍ ഡൊണാള്‍ഡ് ട്രംപിനെ തൂത്തെറിഞ്ഞ് മൈക്ക് ബ്ലൂംബര്‍ഗ് പ്രസിഡന്റാകുമെന്ന് വൈറ്റ്ഹൗസ് മുന്‍ കമ്യൂണിക്കേഷന്‍ഡ് ഡയറക്റ്റര്‍ അന്തോണി സ്‌കരമക്കി. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യനായ പ്രസിഡന്റ് ബ്ലൂംബര്‍ഗായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ മുന്‍ മേയറും ശതകോടീശ്വര സംരംഭകനുമായ മൈക്കിള്‍ ബ്ലൂംബര്‍ഗ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിലേക്ക് നവംബര്‍ 24നാണ് ഔദ്യോഗികമായി കാലെടുത്തുവെച്ചത്.

പണ്ട് റിപബ്ലിക്കനായിരുന്നു ബ്ലൂംബര്‍ഗ് എന്ന മാധ്യമസാമ്രാജ്യം കെട്ടിപ്പടുത്ത ഈ സംരംഭകന്‍. മൂന്ന് തവണ ന്യൂയോര്‍ക്ക് സിറ്റി മേയറായി സേവനമനുഷ്ഠിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ തീവ്ര ഇടത് അജണ്ടയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് ബ്ലൂംബര്‍ഗ്. മറ്റാരെക്കാളും പണമെറിഞ്ഞ് കാംപെയ്ന്‍ നടത്താനുള്ള ശേഷിയുണ്ടെന്നതും അദ്ദേഹത്തിന് ഗുണം ചെയ്യും.

മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്റെ സാധ്യതകളെ ബ്ലൂംബര്‍ഗിന്റെ രംഗപ്രവേശം ബാധിക്കാനാണ് സാധ്യത. സംരക്ഷണവാദിയായ ട്രംപിനെ ഏത് തരത്തിലും പരാജയപ്പെടുത്തണമെന്നാഗ്രഹമാണ് ബ്ലൂംബര്‍ഗിനുള്ളത്. ബിസിനസ് സൗഹൃദ നയങ്ങളാണെങ്കിലും സ്വന്തം പ്രതിച്ഛായ മോശമാക്കുന്ന നടപടികളാണ് ട്രംപിന്റേതെന്ന് സ്‌കരമക്കി ചൂണ്ടിക്കാണിച്ചു.

Comments

comments

Categories: FK News

Related Articles