അച്ഛന് ജാമ്യം കിട്ടുമെന്ന് ബിലാവലിന് പ്രതീക്ഷ

അച്ഛന് ജാമ്യം കിട്ടുമെന്ന് ബിലാവലിന് പ്രതീക്ഷ

പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ മകനും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. ഇന്ന് ആസിഫ് അലി സര്‍ദാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും. വ്യാജ ബാങ്ക് എക്കൗണ്ട് കേസില്‍ 2019 ജൂണിലാണ് സര്‍ദാരിയെ നാഷണല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ബിലാവല്‍ പറഞ്ഞു.

Comments

comments

Categories: Politics

Related Articles