അരാംകോ ഓഹരികള്‍ നാളെ വിപണി വ്യാപാരം ആരംഭിക്കും

അരാംകോ ഓഹരികള്‍ നാളെ വിപണി വ്യാപാരം ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ശേഷം സൗദി അറേബ്യയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോ നാളെ ഓഹരി വ്യാപാരം ആരംഭിക്കും. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് അരാംകോ ഐപിഒ ലോകത്ത് പുതിയ ചരിത്രം എഴുതിച്ചേര്‍ത്തിരുന്നു. ആകെ ഓഹരികളുടെ 1.5 ശതമാനം ഓഹരികളുടെ ഐപിഒ ആണ്് അരാംകോ നടത്തിയത്. ഓഹരിയൊന്നിന് 32 റിയാലെന്ന കണക്കില്‍ 119 ബില്യണ്‍ ഡോളറിന്റെ ഓഹരി അപേക്ഷകളാണ് കമ്പനിയെ തേടിയെത്തിയത്.

Comments

comments

Categories: Arabia