56.1% ഇന്ത്യന്‍ ഉപയോക്താക്കള്‍ ഡിസ്‌കൗണ്ട് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു

56.1% ഇന്ത്യന്‍ ഉപയോക്താക്കള്‍ ഡിസ്‌കൗണ്ട് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു

ന്യൂഡെല്‍ഹി: ഓണ്‍ലൈനില്‍ അവധിക്കാല ഷോപ്പിംഗ് സജീവമാകുന്ന ഘട്ടത്തില്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്കുചെയ്തുകൊണ്ട് 56.1 ശതമാനം ഇന്ത്യക്കാര്‍ കബളിപ്പിക്കപ്പെടുന്നുവെന്ന് സൈബര്‍ സുരക്ഷ കമ്പനിയായ മക്അഫിയുടെ റിപ്പോര്‍ട്ട്. വര്‍ഷാവസാനത്തിലെ ഉത്സവകാലം ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്ന ഉപയോക്താക്കള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നു. പകുതിയിലധികം (53.6 ശതമാനം) ഇന്ത്യക്കാര്‍ വിവിധ ആപ്ലിക്കേഷനുകളുടെ കബളിപ്പിക്കലുകള്‍ക്ക് ഇരയാകുന്നുവെന്ന് മക്അഫിയുടെ ‘ക്രിസ്മസ് സ്‌കാംസ് സര്‍വേ’ അറിയിച്ചു.

വ്യാജ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സൈറ്റുകളുടെ ഫലമായി നാലില്‍ ഒരു (28.6 ശതമാനം) ഇന്ത്യന്‍ ഉപയോക്താവിന് 15,000 മുതല്‍ 20,000 രൂപ വരെ നഷ്ടപ്പെട്ടു. ഇതില്‍ 78.6 ശതമാനം പേര്‍ യാത്രാ സൗജന്യങ്ങളും പാക്കേജുകളും സംബന്ധിച്ച ലിങ്കുകളിലൂടെ വഞ്ചിക്കപ്പെട്ടവരാണ്. ഇ-മെയില്‍ ഫിഷിംഗ് (25.3 ശതമാനം), ടെക്സ്റ്റ് ഫിഷിംഗ് (21.1 ശതമാനം) എന്നീ മുമ്പു തന്നെ പ്രചാരമുള്ള മാര്‍ഗങ്ങളിലൂടെ കബളിപ്പിക്കപ്പെടുന്നവര്‍ ഇപ്പോഴും ഏറെയുണ്ടെന്നും സര്‍വെ റിപ്പോര്‍ട്ട് പറയുന്നു. ഫോണിലൂടെ ഗിഫ്റ്റ് കാര്‍ഡുകളുടെ പേരില്‍ വ്യാജ വാഗ്ദാനം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതും വ്യാപകമാകുകയാണ്.

Comments

comments

Categories: FK News
Tags: Fraud cases