ഒരു വര്‍ഷത്തിനുള്ളില്‍ സൊമാറ്റോ ലാഭകരമാകും: ദീപിന്ദര്‍ ഗോയല്‍

ഒരു വര്‍ഷത്തിനുള്ളില്‍ സൊമാറ്റോ ലാഭകരമാകും: ദീപിന്ദര്‍ ഗോയല്‍

ഓണ്‍ലൈന്‍ ഭക്ഷ്യ വിപണന പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സൊമാറ്റോയെ ഒറ്റ വര്‍ഷത്തിനുള്ളില്‍ ലാഭകരമായ കമ്പനിയാക്കി മാറ്റുമെന്ന് സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കി.

ദിവസേന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പ്രവര്‍ത്തന മൂലധനം കഴിഞ്ഞ ഏഴ് മാസം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 70 ശതമാനത്തോളം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും 2020 അവസാനത്തോടെ കമ്പനി ലാഭകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബറില്‍ കമ്പനിയുടെ വരുമാനം മൂന്ന് മടങ്ങ് വര്‍ധിച്ച് 205 ദശലക്ഷം ഡോളറായി (1458 കോടി രൂപ) മാറിയിരുന്നു. ഏപ്രില്‍- സെപ്റ്റംബറില്‍ 63 ദശലക്ഷം ഡോളറായിരുന്നു വരുമാനം. അടുത്ത മാസം പുതിയ നിക്ഷേപ റൗണ്ടില്‍ 600 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുകയാണ് സൊമാറ്റോ. മേഖലയില്‍ 11 വര്‍ഷം പിന്നിട്ട കമ്പനിക്ക് 24 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. സെക്കോയ കാപ്പിറ്റല്‍, ടെമാസെക് ഹോള്‍ഡിംഗ്‌സ്, ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഇന്‍ഫോ എഡ്ജ് എന്നിവരുടെ പിന്തുണയുള്ള കമ്പനിയാണിത്.

Comments

comments

Categories: FK News