ഇന്ത്യയില്‍ ഹരിത വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ടൊയോട്ട

ഇന്ത്യയില്‍ ഹരിത വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ടൊയോട്ട

ടൊയോട്ട മിറായ് എഫ്‌സിഇവി, അക്വാ ഹൈബ്രിഡ്, കാമ്‌റി ഹൈബ്രിഡ്, ഇലക്ട്രിക് വാഹനമായ ഇക്യു എന്നിവയാണ് അണിനിരത്തിയത്

ന്യൂഡെല്‍ഹി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ തങ്ങളുടെ ഹരിത വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനമായ (എഫ്‌സിഇവി) ടൊയോട്ട മിറായ്, ഹൈബ്രിഡ് വാഹനങ്ങളായ അക്വാ ഹൈബ്രിഡ്, കാമ്‌റി ഹൈബ്രിഡ്, ഇലക്ട്രിക് വാഹനമായ ഇക്യു എന്നിവയാണ് അണിനിരത്തിയത്. ഹരിത വാഹനങ്ങളെക്കുറിച്ച് വിശദീകരിച്ചതുകൂടാതെ, ഡ്രൈവ് നടത്തുന്നതിനും സൗകര്യമുണ്ടായിരുന്നു.

ഇതുവരെയായി 14 മില്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റതിലൂടെ ആഗോളതലത്തില്‍ 113 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിഞ്ഞെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ പറഞ്ഞു.

ടൊയോട്ട കാമ്‌റി ഹൈബ്രിഡ് കുറച്ചുകാലമായി ഇന്ത്യയില്‍ വിറ്റുവരുന്ന വാഹനമാണ്. എന്നാല്‍ ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വാഹനമായ ടൊയോട്ട മിറായ്, അക്വാ ഹൈബ്രിഡ് എന്നിവ ചില വിദേശ വിപണികളില്‍ മാത്രമാണ് വില്‍ക്കുന്നത്. ഈ മോഡലുകള്‍ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന യാതൊരു വിവരവും ഇപ്പോഴില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ എല്ലാ മോഡലുകളും ഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ടൊയോട്ട തയ്യാറായേക്കും.

Comments

comments

Categories: Auto