കുവൈറ്റിലെ എണ്ണയിതര കയറ്റുമതിയില്‍ 0.9 % ഇടിവ്

കുവൈറ്റിലെ എണ്ണയിതര കയറ്റുമതിയില്‍ 0.9 % ഇടിവ്

അറബ് മേഖലയില്‍ കുവൈറ്റില്‍ നിന്നുള്ള ഇറക്കുമതി ഏറ്റവും കൂടുതല്‍ ജോര്‍ദാനിലേക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എണ്ണയിതര കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഈ മേഖലയില്‍ മുന്‍ വര്‍ഷത്തേക്കാളും 0.9ശതമാനം കുറവുണ്ടായതായി വാണിജ്യ, വ്യവസായ കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി. നവംബറില്‍ എണ്ണയിതര കയറ്റുമതിയില്‍ അറബ്, മറ്റ് വിദേശകാര്യ രാജ്യങ്ങളിലേക്കുണ്ടായ കയറ്റുമതി 12.1 ദശലക്ഷം കുവൈറ്റി ദിനാര്‍ (39.9 ദശലക്ഷം ഡോളര്‍) മൂല്യം രേഖപ്പടുത്തുകയുണ്ടായി. ഇത് കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ 13.4 ദശലക്ഷം കുവൈറ്റി ഡോളറാണ് (44 ദശലക്ഷം യുഎസ് ഡോളര്‍) രേഖപ്പെടുത്തിയിരുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുള്ള അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മൂല്യം 12 ദശലക്ഷം ഡോളര്‍ രേഖപ്പെടുത്തിയപ്പോള്‍ മറ്റ് വിദേശരാജ്യങ്ങളിലേക്ക് ഈ വിഭാഗത്തില്‍ നിന്നും 5.9 ദശലക്ഷം ഡോളറിന്റെ കയറ്റുമതി മൂല്യം രേഖപ്പെടുത്തിയുണ്ടായി. അറബ് മേഖലയില്‍ കുവൈറ്റില്‍ നിന്നുള്ള ചരക്ക് എറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ജോര്‍ദാനിലേക്കാണ്. ഗള്‍ഫ് മേഖലയിലെ കണക്കുകള്‍ അനുസരിച്ച് ഖത്തറാണ് ഇറക്കുമതിയില്‍ മുന്‍നിരയില്‍, ആഗോളതലത്തില്‍ ബെല്‍ജിയമാണ് കുവൈറ്റില്‍ നിന്നുള്ള എണ്ണയിതര കയറ്റുമതിയുടെ സിംഹഭാഗവും കൊണ്ടുപോകുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Auto