ആരോഗ്യവിവരങ്ങള്‍ കൈക്കലാക്കുന്ന ആമസോണ്‍

ആരോഗ്യവിവരങ്ങള്‍ കൈക്കലാക്കുന്ന ആമസോണ്‍

യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസി(എന്‍എച്ച്എസ്)ന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ വിവരങ്ങള്‍ ടെക് ഭീമന്‍ ആമസോണ്‍ സൗജന്യമായി കൈക്കലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രോഗികള്‍ക്ക് മെഡിക്കല്‍ ഉപദേശം നല്‍കാന്‍ ആമസോണിന്റെ അലക്‌സ ഉപകരണത്തെ പാകപ്പെടുത്തുന്നതിനാണിത്. രോഗ ലക്ഷണങ്ങള്‍, കാരണങ്ങള്‍ തുടങ്ങി ആമസോണിന് ലഭിക്കുന്നത് പരിധിയില്ലാത്ത വിവരങ്ങളായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

Comments

comments

Categories: FK News
Tags: Amazon