വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാന്‍ സംയുക്ത ശ്രമം

വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാന്‍ സംയുക്ത ശ്രമം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രവര്‍ത്തനക്ഷമമായിരിക്കേണ്ട ഒരു ഘട്ടത്തില്‍ പദ്ധതി വൈകിപ്പിക്കുന്നതിന് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കൈകോര്‍ക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആരോപിച്ചു. ഇതുമൂലം പ്രോജക്റ്റിന് അനിശ്ചിതമായി കാലതാമസം നേരിടുകയാണ്.

2015 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ കരാര്‍ പ്രകാരം ആദ്യത്തെ കപ്പല്‍ കഴിഞ്ഞദിവസം ബര്‍ത്ത് ചെയ്യണമായിരുന്നുവെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഖേദകരമെന്നു പറയട്ടെ, 25 ശതമാനം ജോലികള്‍ പോലും ഇവിടെ പൂര്‍ത്തിയായിട്ടില്ല. തുറമുഖത്തിന്റെ പണി ആരംഭിക്കുന്ന സമയത്ത്, അദാനി പോര്‍ട്ട്‌സ് ഉടമ ഗൗതം അദാനി, ആദ്യത്തെ കപ്പല്‍ 2018 സെപ്റ്റംബര്‍ 1 ന് അവിടെയെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സംഭവിച്ചില്ല. അടുത്ത തീയതി 2019 ഡിസംബര്‍ 4 ആയിരുന്നു, ഇത് ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്നതിന്റെ തീയതിയായിരുന്നതായും ചെന്നിത്തല പറഞ്ഞു.

Comments

comments

Categories: Politics

Related Articles