സിറിയന്‍ അഭയാര്‍ത്ഥി സഹായത്തിനായി ജോര്‍ദാന്‍ – ഖത്തര്‍ കരാര്‍

സിറിയന്‍ അഭയാര്‍ത്ഥി സഹായത്തിനായി ജോര്‍ദാന്‍ – ഖത്തര്‍ കരാര്‍

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതികള്‍ക്കായി ജോര്‍ദാനും ഖത്തറും കരാറുകളില്‍ ഒപ്പുവെച്ചു. ജോര്‍ദാന്‍ ഹഷിമൈത് ചാരിറ്റി സംഘടനയും ഖത്തര്‍ ചാരിറ്റിയും ചേര്‍ന്നാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുക. ആരോഗ്യം, വിദ്യാഭ്യാസം, മാനസിക പിന്തുണ എന്നിവയിലൂന്നിയ പദ്ധതികളാണ് നടപ്പിലാക്കുക. കൂടാത അനാഥരായ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണവും നല്‍കും. സതാരി ക്യാമ്പില്‍ ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കും. നിലവില്‍ ജോര്‍ദാനില്‍ 13 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ 10 ശതമാനം പേര്‍ ക്യാമ്പുകളിലാണ് കഴിയുന്നത്.

Comments

comments

Categories: Arabia