സൗദിയിലേക്കുള്ള ആയുധക്കയറ്റുമതി നിരോധനം പിന്‍വലിക്കാന്‍ ഉത്തരവ്

സൗദിയിലേക്കുള്ള ആയുധക്കയറ്റുമതി നിരോധനം പിന്‍വലിക്കാന്‍ ഉത്തരവ്

സൗദിയിലേക്കുള്ള ആയുധക്കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കന്‍ ജര്‍മന്‍ കോടതിയുടെ ഉത്തരവ്. ഭാവി ആയുധ ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ശരിയായ നടപടിക്രമങ്ങള്‍ ജര്‍മന്‍ അധികൃതര്‍ പാലിച്ചില്ലെന്നും കഴിഞ്ഞ നവംബറില്‍ അനുവദിച്ച ആയുധ ഇടപാടിന്റെ ഭാഗമായുള്ള വിതരണം നിരോധനം മൂലം തടസപ്പെട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി സൗദി ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട ശേഷമാണ് സൗദിയുമായുള്ള ആയുധ ഇടപാടിന് ജര്‍മനി വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് ജര്‍മിനിയിലെ ആയുധ നിര്‍മാതാക്കളായ റീന്‍മെറ്റലും സൗദി അറേബ്യയും തമ്മിലുള്ള ആയുധ ഇടപാട് തടസപ്പെട്ടിരുന്നു.

Comments

comments

Categories: Arabia