പുതിയ പ്രീപെയ്ഡ് സംവിധാനത്തിന് ആര്‍ബിഐ അനുമതി

പുതിയ പ്രീപെയ്ഡ് സംവിധാനത്തിന് ആര്‍ബിഐ അനുമതി
  • 10,000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇതിലൂടെ പണം ലഭ്യമാക്കും
  • ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിച്ചായിരിക്കും സംവിധാനം പ്രവര്‍ത്തിക്കുക

മുംബൈ: ഗൂഗിള്‍ പേയും, പേടിഎമ്മുമെല്ലാം അരങ്ങുവാഴുന്ന ഡിജിറ്റല്‍ രാജ്യത്തെ പേമെന്റ് മേഖലയെ കൂടുതല്‍ മല്‍സരക്ഷമമാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. 10,000 രൂപ വരെയുള്ള സാധന, സേവന ഇടപാടുകള്‍ക്കായി പണം പ്രീപെയ്ഡായി ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമാണ് നടപ്പാക്കുക. ഉപഭോക്താവിന്റെ ബാങ്ക് എക്കൗണ്ടിനെ അടിസ്ഥാനമാക്കിയാവും ഈ സംവിധാനം പ്രവര്‍ത്തിക്കുക. ബാങ്ക് എക്കൗണ്ടില്‍ നിന്നാണ് ഇതിലേക്ക് പണം നിക്ഷേപിക്കപ്പെടുക. ഡിജിറ്റല്‍ പണമിടപാടുകളെയും ഉപഭോക്താക്കളെയും പ്രോല്‍സാഹിപ്പിക്കാനുദ്ദേശിച്ചാണ് പുതിയ സംവിധാനം വരുന്നത്.

സര്‍ക്കാറിന്റെ യുണൈറ്റഡ് പേമെന്റ് ഇന്റര്‍ഫേസും (യുപിഐ), ഗൂഗിള്‍പേ, പേടിഎം, മോബിക്വിക്ക്, എച്ച്ഡിഎഫ്‌സിയുടെ പേസാപ്പ്, എസ്ബിഐയുടെ യോനോ എന്നിവയുമാണ് നിലവില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാട് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇന്ത്യ ഈ രംഗത്ത് യുഎസ് അടക്കമുള്ള വികസിത സമ്പദ്ഘടനകളേക്കാള്‍ മുന്നിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസില്‍ റിസര്‍ച്ചിന്റെ അഭിപ്രായത്തില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യം 2019 സാമ്പത്തികവര്‍ഷത്തെ 1,630 ട്രില്‍യണ്‍ രൂപയില്‍നിന്ന് 2024 സാമ്പത്തികവര്‍ഷം 4,055 ട്രില്യണായി ഉയരും.

യുപിഐയുടെ വരവിനോടൊപ്പം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ആധാര്‍ എന്നിവയെല്ലാമാണ് ഡിജിറ്റല്‍ പേമെന്റ് രംഗത്തെ നിര്‍ണായക വളര്‍ച്ചയ്ക്ക് കാരണമായത്. അവയില്‍ സുപ്രധാനമായത് യുപിഐയുടെ സംഭാവനയാണ്. രണ്ട് ബാങ്ക് എക്കൗണ്ടുകള്‍ തമ്മിലുള്ള ഇടപാടുകള്‍ മൊബൈല്‍ ആപ്പ് വഴി നടത്തുകയാണ് യുപിഐ ചെയ്യുന്നത്. സ്വീകര്‍ത്താവിന്റെ എക്കൗണ്ട് വിവരങ്ങള്‍ ഒന്നുംതന്നെ ഇതിന് ആവശ്യമില്ല. 2018-19 സാമ്പത്തികവര്‍ഷം മാത്രം 535 കോടി ഇടപാടുകളാണ് യുപിഐയിലൂടെ നടന്നത്.

Comments

comments

Categories: FK News
Tags: Pre paid, RBI

Related Articles