പിയാജിയോ ഡീസല്‍ വാഹനങ്ങള്‍ക്ക് അംഗീകാരം

പിയാജിയോ ഡീസല്‍ വാഹനങ്ങള്‍ക്ക് അംഗീകാരം

കൊച്ചി: പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീസല്‍ മുച്ചക്ര വാഹനങ്ങള്‍ക്ക് ബിഎസ്6 എആര്‍എഐ അംഗീകാരം ലഭിച്ചു. രാജ്യത്ത് ഈ അംഗീകാരം നേടുന്ന പ്രഥമ മുച്ചക്ര വാഹന നിര്‍മാതാക്കളാണ് ചെറു മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ മുന്‍ നിരക്കാരായ പിയാജിയോ.

2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് 6 എആര്‍എംഎ അംഗീകാരം ലഭിച്ചാല്‍ മതി എന്നിരിക്കെ അതിന് മുമ്പ് തന്നെ അത് നേടാന്‍ കഴിഞ്ഞത് പിയാജിയോയുടെ സാങ്കേതിക രംഗത്തെ മികവിന് അടിവരയിടുന്നതാണെന്ന് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ഡിയഗോ ഗ്രാഫി പറഞ്ഞു. വളരെ കുറഞ്ഞ കാലയളവിലാണ് ബിഎസ്6 അംഗീകാരത്തിനുള്ള കടമ്പകള്‍ കടക്കാന്‍ എആര്‍എംഐയുടെ സഹകരണത്തോടെ സാധിച്ചതെന്ന് എആര്‍എഐ ഡയറക്റ്റര്‍ രശ്മി ഹേമന്ത് ഉര്‍ധ്വരേശയില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങിക്കൊണ്ട് പിയാജിയോ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗവേഷണ-വികസന വിഭാഗം മേധാവിയുമായ ആനന്ദ് ഭങ്കോക്കര്‍ പറഞ്ഞു.

Comments

comments

Categories: Auto