ഐസിസിയുമായുള്ള ആഗോള കരാര്‍ ദീര്‍ഘിപ്പിച്ച് ഒപ്പോ

ഐസിസിയുമായുള്ള ആഗോള കരാര്‍ ദീര്‍ഘിപ്പിച്ച് ഒപ്പോ

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായുള്ള (ഐസിസി) ആഗോള കരാര്‍ നാലു വര്‍ഷത്തേക്കു കൂടി നീട്ടി. 2023 സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി. കരാര്‍ പ്രകാരം ഐസിസിയുടെ മൊബീല്‍ ഹാന്‍ഡ്‌സെറ്റ്, ഹെഡ്‌സെറ്റ് പാര്‍ട്ണറായി എല്ലാ പരിപാടികളിലും, ദക്ഷിണാഫ്രിക്കയിലെ ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോക കപ്പ് 2020, ഓസ്‌ട്രേലിയയിലെ വനിതാ ടി20 ലോകകപ്പ് ഉള്‍പ്പെടെയുള്ളവയില്‍ സഹകരിക്കും. ഡിസംബര്‍ 2015ലാണ് ആദ്യമായി ഐസിസി ഒപ്പോയുമായി നാലു വര്‍ഷത്തെ കരാര്‍ ഒപ്പു വെച്ചത്.

2016ല്‍ തുടങ്ങിയ സഹകരണം 2020 വരെ നീണ്ടുനിന്നിരുന്നു. ആഗോളതലത്തില്‍ മികച്ച സാന്നിധ്യം ആഗ്രഹിക്കുന്ന ഒപ്പോ, മികച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൂടിയായ ഇന്ത്യയില്‍ യുവജനതയുടെ ഹരമായ ക്രിക്കറ്റിനൊപ്പം നില്‍ക്കുമെന്ന് ഒപ്പോ ഇന്ത്യയുടെ പ്രോഡക്റ്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുമിത് വാലിയ പറഞ്ഞു. ഈ വര്‍ഷം എജുക്കേഷന്‍ ലേണിംഗ് ആപ്പായ ബൈജൂസ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സറായി കരാര്‍ ഒപ്പുവെച്ചിരുന്നു. സെപ്റ്റംബര്‍ 5 ന് തുടങ്ങിയ കരാര്‍ 2022 മാര്‍ച്ച് 31 ന് അവസാനിക്കും.

Comments

comments

Categories: FK News
Tags: ICC, Oppo