തടസങ്ങള്‍ നീക്കാന്‍ എംപിമാര്‍ സഹായിക്കണമെന്ന് ഗഡ്കരി

തടസങ്ങള്‍ നീക്കാന്‍ എംപിമാര്‍ സഹായിക്കണമെന്ന് ഗഡ്കരി

ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാന തടസങ്ങളായി നില്‍ക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ റോഡ് നിര്‍മാണ പദ്ധതികള്‍ നേരിടുന്ന തടസങ്ങള്‍ നീക്കാന്‍ എംപിമാരുടെ സഹായം തേടി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അതാത് മണ്ഡലങ്ങളിലെ റോഡ്, പാലം പദ്ധതികളെപ്പറ്റി എംപിമാര്‍ അറിഞ്ഞിരിക്കണമെന്നും തടസങ്ങള്‍ നീക്കാന്‍ മതിയായ സഹായങ്ങള്‍ ചെയ്യണമെന്നും ഗഡ്കരി അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ അഭ്യര്‍ത്ഥന.

രാജ്യത്തെ റോഡ്, പാലം നിര്‍മാണ പദ്ധതികള്‍ നിരവധി തടസങ്ങള്‍ നേരിടുന്നതായി കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാന തടസങ്ങളായി നില്‍ക്കുന്നത്. താനും പരിസ്ഥിതി അനുകൂലിയാണെന്നും എന്നാല്‍ പരിസ്ഥിതിയും വികസനവും ഒന്നിച്ചു പോകേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: FK News
Tags: GADKARI