വിപിഎസ് ഹെല്‍ത്ത് കെയറും ദുബായ് ഹെല്‍ത്ത് അതോറിറ്റിയും കൈകോര്‍ക്കുന്നു

വിപിഎസ് ഹെല്‍ത്ത് കെയറും ദുബായ് ഹെല്‍ത്ത് അതോറിറ്റിയും കൈകോര്‍ക്കുന്നു

ലക്ഷ്യം ഇന്ത്യയിലെ ആരോഗ്യ രംഗത്ത് നിന്നുള്ള അറിവ് പങ്കിടല്‍

കൊച്ചി: ഇന്ത്യയിലെ ആരോഗ്യ മേഖലയില്‍ നിന്നുള്ള  അറിവും അനുഭവസമ്പത്തും ലഭ്യമാക്കുന്നതിനായി  ഇന്ത്യയിലും യുഎഇയിലും പ്രവര്‍ത്തന പരിചയമുള്ള വിപിഎസ് ഹെല്‍ത്ത് കെയറുമായി കൈകോര്‍ത്ത് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായിലെ ആരോഗ്യ മേഖലയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഹെല്‍ത്ത് അതോറിറ്റിയുടെ  ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതമി നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇരു സ്ഥാപനങ്ങളും സഹകരണത്തിനായി ധാരണയില്‍ എത്തിയത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖുതമിയും വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലിലും ബെംഗലൂരുവില്‍ ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു.
വിദഗ്ദ്ധ പരിചരണം ആവശ്യമായി വരുന്ന നിരവധി മേഖലകളില്‍ ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അറിവ് പങ്കിടുന്നതിലൂടെ യുഎഇയിലെ പൗരന്മാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഗോള നിലവാരമുള്ള മെഡിക്കല്‍ പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതമി പറഞ്ഞു. യുഎഇയുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുന്ന വിപിഎസ് ഹെല്‍ത്ത്കെയറിന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി ഇന്ത്യയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനം ഉണ്ടെന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍ കൂട്ടിച്ചേര്‍ത്തു. ദുബായ് ഹെല്‍ത്ത് അതോറിറ്റി പ്രതിനിധി സംഘം എറണാകുളത്തെ വിപിഎസ്- ലേക്ക്‌ഷോര്‍ ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്.

Comments

comments

Categories: Current Affairs

Related Articles