ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ സബ്ജക്ട് റാങ്കിംഗ്‌സ് 2020 അമൃത വിശ്വവിദ്യാപീഠം ഇന്ത്യയില്‍ ഒന്നാമത്

ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ സബ്ജക്ട് റാങ്കിംഗ്‌സ് 2020 അമൃത വിശ്വവിദ്യാപീഠം ഇന്ത്യയില്‍ ഒന്നാമത്

കൊല്ലം: ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ (ടിഎച്ച്ഇ) സബ്ജക്ട് റാങ്കിംഗ്‌സ് 2020ല്‍ മെഡിസിന്‍, ഡെന്റിസ്ട്രി, ഹെല്‍ത്ത് വിഷയങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലയായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍, ഹെല്‍ത്ത് വിഷയങ്ങളില്‍ മുന്‍നിരയില്‍ ഉള്ളവയെയാണ് ടിഎച്ച്ഇ വേള്‍ഡ് സബ്ജക്ട് റാങ്കിംഗില്‍ ഉള്‍പ്പെടുത്തുന്നത്.

ഉയര്‍ന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസവും സഹാനുഭൂതിയോടെ സമഗ്രമായ ജീവിതമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണവും നടപ്പാക്കുന്നതിനായി ഫാക്കള്‍ട്ടി അംഗങ്ങളും വിദ്യാര്‍ത്ഥികളും നടത്തിയ അശ്രാന്ത പരിശ്രമമാണ് ഈ അംഗീകാരത്തിന് കാരണമെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ഗ്ലോബല്‍ റാങ്കിംഗ്‌സ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഡയറക്ടര്‍ ഡോ.രഘു രാമന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ രംഗത്തെ പ്രൊഫഷണലുകളുടെയും ആത്മ സമര്‍പ്പണവും സഹകരണവും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ പിന്തുണയും വഴി നേടിയെടുത്ത ഈ അംഗീകാരം സ്വീകരിക്കുന്നുവെന്ന് എയിംസിലെ മെഡിക്കല്‍ സയന്‍സസ് ഫാക്കള്‍റ്റിയും ഡീനുമായ ഡോ.പ്രേംകുമാര്‍ നായര്‍ പറഞ്ഞു.

Comments

comments

Categories: FK News