കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിദംബരം

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിദംബരം

ന്യൂഡെല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന അസാധാരണ നിശബ്ദതയെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം ചോദ്യം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ അദ്ദേഹം അടിമുടി വിമര്‍ശിച്ചു. ഇന്നുള്ള സാമ്പത്തിക ഘടനയെ ഏറെ മെച്ചപ്പെടുത്താന്‍ കഴിയും.

പക്ഷേ നിലവിലുള്ള സര്‍ക്കാരിന് അതിന് കഴിവില്ല. 106 ദിവസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തന്റെ ആദ്യ ചിന്തകള്‍ കാശ്മീരി ജനതയോടൊപ്പമാണ്. അവരുടെ അടിസ്ഥാന സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്. സര്‍ക്കാര്‍ തന്നെ അനുവദിച്ചാല്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലായിടത്തും ഇന്ന് ഭയമുണ്ട്. മാധ്യമങ്ങളും ഭയപ്പെടുന്നു. എന്നാല്‍ തന്റെ കേസ് സംബന്ധിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വിസമ്മതിച്ചു.

Comments

comments

Categories: FK News