കാനറ എച്ച്എസ്ബിസി ഒബിസി ടേം എഡ്ജ് പ്ലാന്‍ അവതരിപ്പിച്ചു

കാനറ എച്ച്എസ്ബിസി ഒബിസി ടേം എഡ്ജ് പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ടേം എഡ്ജ് പ്ലാന്‍ അവതരിപ്പിച്ചു. ആകസ്മിക മരണം, ഭേദമാവാത്ത അസുഖങ്ങള്‍, ഗുരുതരമായ രോഗങ്ങള്‍ തുടങ്ങിയവക്ക്് കമ്പനി ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി രൂപകല്പ്പന ചെയ്തിട്ടുള്ള പ്ലാനാണിത്. ഇതുവഴി വിവിധ അപകട സാധ്യതകളില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കാന്‍ കഴിയും.

പുതുക്കാവുന്ന ഈ വാര്‍ഷിക ഗ്രൂപ്പ് ടേം പ്ലാനില്‍ മൂന്ന് കവറേജ് ഓപ്ഷനുകളും പോളിസി ഹോള്‍ഡര്‍ക്ക് നിരവധി ആനുകൂല്യങ്ങളുമുണ്ട്. തൊഴിലുടമകള്‍ക്ക് അവരുടെ സാമ്പത്തിക സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് ജീവനക്കാര്‍ക്ക് മതിയായ പരിരക്ഷ നല്‍കുന്നതിനായി ഗ്രൂപ്പ് ടേം എഡ്ജ് പ്ലാന്‍ വികസിപ്പിച്ചെടുത്തതെന്ന് കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനുജ് മാത്തൂര്‍ പറഞ്ഞു.

Comments

comments

Categories: Banking