എസ്എഎംഇ ദ്വിദിന കോണ്‍ഫറന്‍സിന് നാളെ തുടക്കം

എസ്എഎംഇ ദ്വിദിന കോണ്‍ഫറന്‍സിന് നാളെ തുടക്കം

തിരുവനന്തപുരം: സൊസൈറ്റി ഓഫ് എയ്‌റോസ്‌പേസ് മാനുഫാക്ച്വറിംഗ് എഞ്ചിനിയേഴ്‌സ്(എസ്എഎംഇ) ദ്വിദിന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ചലഞ്ചസ് ഇന്‍ മെറ്റീരിയല്‍സ് ആന്‍ഡ് മാനുഫാക്ച്വറിംഗ് ടെക്‌നോളജീസ് ഫോര്‍ ഹ്യൂമന്‍ സ്‌പേസ് പ്രോഗ്രാം എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തുന്നത്. വെളളി, ശനി ദിവസങ്ങളിലായി ഹോട്ടല്‍ മസ്‌ക്കറ്റില്‍ നടക്കുന്ന സെമിനാര്‍ വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോമനാത് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എസ്എഎംഇ പ്രസിഡന്റ് റോയ് എം ചെറിയാന്‍ അധ്യക്ഷത വഹിക്കും. സാങ്കേതിക സെഷനുകള്‍ക്ക് പുറമെ സൊവനീര്‍ പ്രകാശനവും എസ്എഎംഇ പുരസ്‌കാര ദാന ചടങ്ങും സെമിനാറില്‍ നടക്കും.

Comments

comments

Categories: FK News
Tags: aerospace