അബുദാബിയിലെ പുതിയ വിമാനത്താവള ടെര്‍മിനലില്‍ ലുലു സ്‌റ്റോറിന് അനുമതി

അബുദാബിയിലെ പുതിയ വിമാനത്താവള ടെര്‍മിനലില്‍ ലുലു സ്‌റ്റോറിന് അനുമതി

അബുദാബി എയര്‍പോര്‍ട്ട്‌സും ലുലുഗ്രൂപ്പും കരാറില്‍ ഒപ്പുവെച്ചു

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു സ്റ്റോര്‍ തുടങ്ങാന്‍ അനുമതി. പുതിയ ടെര്‍മിനലില്‍ ലുലുഗ്രൂപ്പിന് അബുദാബി എയര്‍പോര്‍ട്ട്‌സ് രണ്ട് റീറ്റെയ്ല്‍ യൂണിറ്റുകള്‍ക്കുള്ള സ്ഥലം അനുവദിച്ചു. ഗിഫ്റ്റുകള്‍ക്കും ഭക്ഷണ ഇതര ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള രണ്ട് ലുലു സ്റ്റോറുകളാണ് ഇവിടെ വരിക.

1,833 ചതുരശ്ര മീറ്ററിലുള്ള റീറ്റെയ്ല്‍ സ്‌പെയസ് ലുലു ഗ്രൂപ്പിന് അനുവദിച്ചുകൊണ്ടുള്ള കരാറില്‍ അബുദാബി എയര്‍പോര്‍ട്ട്‌സും ലുലുഗ്രൂപ്പും ഒപ്പുവെച്ചു. തെരെഞ്ഞടുത്ത ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് ഇവിടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തങ്ങള്‍ക്ക് പ്രതിബന്ധതയുണ്ടെന്ന് ലുലു ഗ്രൂപ്പ് പറഞ്ഞു. ഡ്യൂട്ടീ ഫ്രീ ഷോപ്പിംഗ്, ഡൈനിംഗ്, റിലാക്‌സിംഗ്, എന്റെര്‍ടെയ്ന്‍മെന്റ് എന്നീ വിഭാഗങ്ങളിലായി ആകെ 28,000 ചതുരശ്ര മീറ്റര്‍ റീറ്റെയ്ല്‍ ഇടമാണ് പുതിയതായി ആരംഭിക്കുന്ന മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ഉള്ളത്.

അബുദാബി വിമാനത്താവളത്തിലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ റീറ്റെയ്ല്‍ ഇടം അനുവദിച്ചതില്‍ അഭിമാനമുണ്ടെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രതികരിച്ചു. അബുദാബിയില്‍ എത്താന്‍ പോകുന്ന ദശലക്ഷക്കണക്കിന് യാത്രികര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനുള്ള ഒരവസരവും പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ദീര്‍ഘകാല റീറ്റെയ്ല്‍ നയത്തിന് ഉദാരമായ സംഭാവന നല്‍കാന്‍ ലുലുഗ്രൂപ്പിന് സാധിക്കുമെന്നും ഭാവിയിലും അവരുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അബുദാബി എയര്‍പോര്‍ട്ട്‌സ് ചെയര്‍മാന്‍ ഷേഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്‍ പറഞ്ഞു.

Comments

comments

Categories: Arabia

Related Articles