5ജിയില്‍ ഒരുപാട് പിന്നിലാകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല: ക്വാള്‍കോം

5ജിയില്‍ ഒരുപാട് പിന്നിലാകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല: ക്വാള്‍കോം

എക്‌സ് റിയാലിറ്റി പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ ഇന്ത്യയില്‍ നടപ്പാക്കേണ്ടതില്ല

ഗെയിമിംഗ് ലീഗുകള്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ വിപണി വളരുന്തോറും ഉപഭോക്താക്കളും ഗെയിമിംഗിലേക്ക് ഏറെ ആകൃഷ്ടരാകും. അതിനാല്‍ ഗെയിമിംഗ് സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉയര്‍ന്ന ശ്രേണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ അവതരിപ്പിക്കുകയായാണ് ക്വാള്‍കോമിന്റെ തന്ത്രം

-അലക്‌സ് കതൗസിയാന്‍
സീനിയര്‍ വൈസ് പ്രസിഡന്റ്, ജനറല്‍ മാനേജര്‍
ക്വാള്‍കോം

മുംബൈ: ആഗോള തലത്തില്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യ, ക്വാള്‍കോമിനെ സംബന്ധിച്ചിടത്തോളം അതിപ്രാധാന്യം അര്‍ഹിക്കുന്നതായി ക്വാള്‍കോം മൊബീല്‍ ബിസിനസ് യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ അലക്‌സ് കതൗസിയാന്‍ പറഞ്ഞു. ഇന്ത്യയിലെ വാങ്ങല്‍ ശേഷിയില്‍ മുമ്പത്തേക്കാളേറെ പുരോഗമനമുണ്ടെന്നും 5ജിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുപാട് പിന്നിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കാള്‍ ഹാന്‍ഡ്‌സെറ്റിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണ്. ചൈനയുമായി താരതമ്യപ്പെടുത്തിയാല്‍ ഉപയോക്താക്കള്‍ വളരെ പെട്ടെന്ന് സാങ്കേതികവിദ്യയിലേക്ക് മാറ്റപ്പെടുന്നവരാണ്. ഇടത്തരം-താഴ്ന്ന നിലവാരത്തിലുള്ള ഫോണുകളില്‍ നിന്നും ചൈനക്കാര്‍ വളരെ പെട്ടെന്ന് ഇടത്തരം- ഉയര്‍ന്ന തലത്തിലേക്കും ഉയര്‍ന്ന നിരയിലേക്കുമുള്ള ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നു. ഇന്ത്യാക്കാരും സമാന പാതയിലാണ് നിലവില്‍ മുന്നോട്ടു പോകുന്നതെന്ന് അമേരിക്കയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസര്‍ നിര്‍മാതാക്കളായ ക്വാള്‍കോം ചൂണ്ടിക്കാട്ടുന്നു. ”ലോകമൊട്ടാകെ 5ജിയിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഭാഗത്തില്‍ ഒരു പാട് പിന്നിലാകാന്‍ ആഗ്രഹിക്കുന്നില്ല. 4ജി ആദ്യമായി അവതരിപ്പിച്ചത് പടിഞ്ഞാറന്‍ മേഖലകളിലാണ്, അത് പിന്നീട് ചൈനയിലേക്കും അല്‍പ്പം കാലതാമസമെടുത്ത് ഇന്ത്യയിലേക്കുമെത്തി. ഇപ്പോള്‍ 5ജിയിലേക്ക് ഞങ്ങള്‍ കടക്കുമ്പോള്‍ ചൈന ഒപ്പമുണ്ട്. ഇന്ത്യയും ഈ വിഭാഗത്തില്‍ പിന്നിലാവില്ല”, അലക്‌സ് വ്യക്തമാക്കി.

നൂതന സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എക്‌സ് റിയാലിറ്റി എന്നിവ പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും നടപ്പാക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലായിടത്തുമുണ്ട്. അതിനു പരിധികളില്ല. എന്നാല്‍ എക്‌സ് റിയാലിറ്റിക്ക് (എക്‌സ്ആര്‍) വിര്‍ച്വര്‍ റിയാലിറ്റി (വിആര്‍) ഹെഡ് ഡിസ്‌പ്ലേ അഥവാ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസ് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണി അതേറ്റെടുക്കാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊബീല്‍ ഗെയിമിംഗിന് ചൈനയില്‍ ഏറെ പ്രാധാന്യമുണ്ട്, അത് ഇന്ത്യയും ഏറെക്കുറെ പിന്തുടരുന്ന സ്ഥിതിവിശേഷമാണുള്ളത്. അതിനാല്‍ അത്തരത്തില്‍ കൂടുതല്‍ ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണിനാകും ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ ഡിമാന്‍ഡ്.

ഗെയിമിംഗ് ലീഗുകള്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായും അലക്‌സ് ചൂണ്ടിക്കാട്ടി. ഈ വിപണി കുടുതല്‍ വളരുന്തോറും ഉപഭോക്താക്കളും ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ആകൃഷ്ടരാകും. അതിനാല്‍ ഗെയിമിംഗ് സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉയര്‍ന്ന ശ്രേണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ അവതരിപ്പിക്കുകയായാണ് ക്വാള്‍കോമിന്റെ തന്ത്രമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം പ്രീമിയം ഫോണുകളില്‍ മാത്രമായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. ഇത്തവണ ഡെസ്‌ക് ടോപ്പ് തലത്തിലുള്ള ഗെയിമിംഗ് പ്രീമിയം നിരയിലായതിനാല്‍ അടുത്ത വര്‍ഷത്തോടെ അവയുടെ നിലവാരം താഴുകയും പ്രമുഖ ഗെയിമിംഗ് ഫീച്ചറുകള്‍ താഴ്ന്ന നിരയിലേക്ക് എത്തുകയും ചെയ്യുമെന്ന് അലക്‌സ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News
Tags: Qualcom