1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു

1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു

ന്യൂഡെല്‍ഹി: 1984ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാളിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജ്റാള്‍ അന്ന് ആഭ്യന്തരമന്ത്രി നരസിംഹറാവുവിന്റെ അടുത്തെത്തി സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണെന്ന് ധരിപ്പിച്ചിരുന്നു. സൈന്യത്തെ വേഗത്തില്‍ വിളിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആ ഉപദേശം ശ്രദ്ധിച്ചിരുന്നെങ്കില്‍ 1984 ലെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. 1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതില്‍ പ്രതിഷേധിച്ച് നടന്ന അക്രമങ്ങളില്‍ രാജ്യത്താകമാനം 3,000 സിഖുകാരാണ് കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരം കൈയ്യാളുന്ന കാലത്ത് നടന്ന കലാപത്തിനെതിരെയുള്ള മന്‍മോഹന്‍ സിംഗിന്റ തുറന്നുപറച്ചില്‍ വിവാദത്തിന് വഴിതുറക്കും.

Comments

comments

Categories: FK News