മി ക്രെഡിറ്റ് ഇനി എല്ലാവരിലേക്കും

മി ക്രെഡിറ്റ് ഇനി എല്ലാവരിലേക്കും

അഞ്ച് മിനിറ്റിനുള്ളില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുന്ന ആപ്പ് ഇനി എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാകും

ന്യൂഡെല്‍ഹി: ‘മി ക്രെഡിറ്റ്’ ആപ്പുമായി ഇന്ത്യയിലെ സാമ്പത്തിക സേവന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ ഷവോമി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. അതിവേഗ വ്യക്തിഗത വായ്പകള്‍ നല്‍കുന്നതിന് സഹായിക്കുന്ന മി ക്രെഡിറ്റ് സംവിധാനം എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും കമ്പനി ലോഞ്ച് ചെയ്തു. ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിലവില്‍ത്തന്നെ എംഐ ക്രഡിറ്റ് ആപ്പ് സേവനം ലഭ്യമാണ്. അഞ്ചു മിനിറ്റിനുള്ളില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുമെന്ന ആകര്‍കമായ വാഗ്ദാനമാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. കെവൈസി പരിശോധനയടക്കം എല്ലാ നടപടികളും ഡിജിറ്റലായാവും നടക്കുക.

കഴിഞ്ഞ മെയ് മാസത്തിലാണ് എംഐ ക്രെഡിറ്റ് ആപ്പ് പ്രഖ്യാപിച്ചത്. ബെംഗളൂരു ആസ്ഥനമായുള്ള ക്രേസിബീ എന്ന സ്റ്റാര്‍ട്ടപ്പുമായി സഹകരിച്ചാണ് സംവിധാനത്തിന് തുടക്കം കുറിച്ചത്. അന്ന് ഷവോമി ഉപയോക്താക്കള്‍ക്കു മാത്രമായിരുന്നു സേവനം. മി എക്കൗണ്ട് വഴിയായിരിക്കും ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുക. ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കും വ്യക്തിഗത വായ്പയായി ലഭിക്കുക.

Comments

comments

Categories: FK News
Tags: Mi credit