മധുരപാനീയങ്ങള്‍ക്കടക്കം യുഎഇയില്‍ എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി

മധുരപാനീയങ്ങള്‍ക്കടക്കം യുഎഇയില്‍ എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി

മധുരപാനീയങ്ങള്‍, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍, അവയിലെ ദ്രാവകം എന്നിവയ്ക്കും ഇനി 50 ശതമാനം നികുതി ബാധകം

ദുബായ്: മധുരപാനീയങ്ങളും ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും അടക്കം ആരോഗ്യത്തിന് ഹാനികരമായ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തി. ഇ-സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന ദ്രാവകത്തിനും തീരുവയേര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ എക്‌സൈസ് തീരുവ ബാധകമായ പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്ക് പുറമേയാണ് ആരോഗ്യം നശിപ്പിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി നികുതിയേര്‍പ്പെടുത്താന്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) തീരുമാനിച്ചത്.ഇവയ്ക്ക് 50 ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുക

യുഎഇ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്് രാജ്യത്തിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കുക, ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുക വഴി ആരോഗ്യപൂര്‍ണമായ ഒരു ജനതയെ വാര്‍ത്തെടുക്കുക, അത്തരം ഉല്‍പ്പനങ്ങളുടെ ഉപയോഗത്തിലൂടെ ഉണ്ടാകുന്ന അസുഖങ്ങള്‍ വഴിയുള്ള ചിലവുകളും നഷ്ടങ്ങളും ഒഴിവാക്കുക, സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നതെന്ന് എഫ്ടിഎ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു.

ഇവ കൂടാതെ ഓരോ സിഗരറ്റിനും കുറഞ്ഞത് 0.40 ദിര്‍ഹവും വാട്ടര്‍പൈപ്പ് ടൊബാക്കോയ്ക്ക് (റെഡി ടു യൂസ് ടൊബാക്കോ) കുറഞ്ഞത് 0.10 ദിര്‍ഹവും എക്‌സൈസ് തീരുവ ഏര്‍പ്പെടുത്താന്‍ എഫ്ടിഎ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Excise duty