2020ല്‍ ഇന്ത്യയില്‍ 9% ശമ്പള വര്‍ധന പ്രകടമായേക്കും

2020ല്‍ ഇന്ത്യയില്‍ 9% ശമ്പള വര്‍ധന പ്രകടമായേക്കും

നിശ്ചിത ശമ്പളത്തില്‍ ഉണ്ടാകുക മന്ദഗതിയിലുള്ള പുരോഗതി, പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വേതനം ഉയരും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ജീവനക്കാര്‍ 2020ല്‍ 9.2 ശതമാനം ശമ്പള വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് ആഗോള സര്‍വെ റിപ്പോര്‍ട്ട്. ശമ്പള വര്‍ധനയില്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിഗമനം ആണിത്. എന്നാല്‍ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ അടുത്ത വര്‍ഷത്തില്‍ യഥാര്‍ത്ഥ വേതന വര്‍ധന 5 ശതമാനം മാത്രമായിരിക്കുമെന്നും കോണ്‍ ഫെറി ഗ്ലോബല്‍ സാലറി നിഗമന റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ 10 ശതമാനം ശമ്പള വളര്‍ച്ച രേഖപ്പെടുത്തുമെന്നായിരുന്നു നിഗമനം.

‘ആഗോളതലത്തില്‍ യഥാര്‍ത്ഥ വേതനം വര്‍ധന വെല്ലുവിളികള്‍ നേരിടുകയാണെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുന്നുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളും കണക്കിലെടുത്ത് വിവിധ മേഖലകളില്‍ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം നിലനില്‍ക്കുന്നു. മികച്ച ശമ്പള വര്‍ധനവിന് ഇത് ഇടയാക്കും,’കോണ്‍ ഫെറി ഇന്ത്യ ചെയര്‍മാനും റീജ്യണല്‍ മാനേജിംഗ് ഡയറക്റ്ററുമായ നവ്‌നിത് സിംഗ് പറഞ്ഞു.

റിപ്പോര്‍ട്ടനുസരിച്ച്, 2020ല്‍ ആഗോളതലത്തില്‍ 4.9 ശതമാനം നിരക്കില്‍ ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നു. ഗോള പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായിരിക്കുമെന്നതിനാല്‍, യഥാര്‍ത്ഥ വേതന വര്‍ധന 2.1 ശതമാനമായിരിക്കുമെന്നാണ് നിഗമനം. ഏറ്റവും ഉയര്‍ന്ന യഥാര്‍ത്ഥ വേതന വളര്‍ച്ച ഏഷ്യയിലായിരിക്കും പ്രകടമാകുക. 2020ല്‍ ഏഷ്യയില്‍ ശരാശരി 5..3 ശതമാനം ശമ്പള വര്‍ധന. പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായിരിക്കും എന്ന് കണക്കാക്കുന്നതിനാല്‍ യഥാര്‍ത്ഥ വേതന വര്‍ധന സംബന്ധിച്ച നിഗമനം 3.1 ശതമാനമാണ്.

‘ബിസിനസുകളില്‍ വര്‍ധിച്ചുവരുന്ന ചെലവ് സമ്മര്‍ദങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, നിശ്ചിത ശമ്പളം മന്ദഗതിയിലുള്ള വളര്‍ച്ചയാണ് പ്രകടമാക്കുക. അതേസമയം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ അതിന് അനുസരിച്ച ആനുകൂല്യങ്ങളിലൂടെ മൊത്തം പ്രതിഫലത്തില്‍ സ്ഥിരമായ വളര്‍ച്ച നേടുന്നത് തുടരും,’ നവ്‌നിത് സിംഗ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: salary hike