ചോദ്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തണമെന്ന് ലോക്‌സഭാ സ്പീക്കര്‍

ചോദ്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തണമെന്ന് ലോക്‌സഭാ സ്പീക്കര്‍

ന്യൂഡെല്‍ഹി: ലോക്‌സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സ്പീക്കര്‍ ഓം ബില്‍ള സഭാംഗങ്ങളോട് നിര്‍ദേശിച്ചു. ഇന്നലെ ചോദ്യോത്തരവേളയിലായിരുന്നു സ്പീക്കര്‍ ഇക്കാര്യം പരാമര്‍ശിച്ചത്. മധ്യപ്രദേശിലെ ജാബുവ, രത്ലം പ്രദേശങ്ങളിലെ മൂന്ന് ക്ഷേത്രങ്ങളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാനും റോഡുകളും വിശ്രമ സ്ഥലങ്ങളും സ്ഥാപിക്കാനും തീര്‍ത്ഥാടനം മികച്ചതാക്കാനും ഒരു എംപി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ സംസ്ഥാന വിഷയങ്ങള്‍ കേന്ദ്രം കൈകാര്യം ചെയ്യുന്നില്ലെന്ന് സ്പീക്കര്‍ എംപിയെ ഓര്‍മിപ്പിച്ചു.

”സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തേണ്ടിവരും. ഏതെങ്കിലും ക്ഷേത്രത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ടാപ്പുകള്‍ സ്ഥാപിക്കുകയും റോഡുകള്‍ നിര്‍മിക്കുകയും ചെയ്യുന്നില്ല. ഇത് പൂര്‍ണമായും സംസ്ഥാന വിഷയമാണ്, ”ബിര്‍ള പറഞ്ഞു. അതനുസരിച്ചുള്ള നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്ന സൂചനയാണ് സ്പീക്കര്‍ നല്‍കിയത്.

Comments

comments

Categories: FK News