പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ബിജെപി നേതാവ് പങ്കജ മുണ്ടെയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ് ആഭ്യൂഹങ്ങള്‍ പടര്‍ത്തി.അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.ഫഡ്‌നാവിസ് മന്ത്രിസഭയില്‍ അവര്‍ മന്ത്രിയായിരുന്നു.

തന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ നിന്നും ബിജെപി നേതാവ് എന്ന വിശേഷണം അവര്‍ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. അവര്‍ പാര്‍ട്ടിവിട്ടേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് അനുമാനം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച അന്തിമപ്രഖ്യാപനം ഈ മാസം 12ന് പ്രഖ്യാപിക്കുമെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഏതു പാതയാണ് സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ച് അന്നേദിവസം പ്രഖ്യാപനം നടത്തുമെന്നാണ് കുറിപ്പിലുള്ളത്. പാര്‍ട്ടിയില്‍ ഉചിതമായ സ്ഥാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പങ്കജ മുണ്ടെ ശിവസേനയിലേക്ക് പോകുമെന്നും അവരോടൊപ്പം നിരവധി എംഎല്‍മാരുണ്ടെന്നും അവകാശപ്പെട്ടതായി സൂചനകളുണ്ട്.

Comments

comments

Categories: Politics