അഞ്ച് ലക്ഷം എസ്-ക്ലാസ് നിര്‍മിച്ച് മെഴ്‌സേഡസ് ബെന്‍സ്

അഞ്ച് ലക്ഷം എസ്-ക്ലാസ് നിര്‍മിച്ച് മെഴ്‌സേഡസ് ബെന്‍സ്

സിന്‍ഡല്‍ഫിംഗന്‍ പ്ലാന്റില്‍നിന്ന് അഞ്ച് ലക്ഷമെന്ന എണ്ണം തികഞ്ഞ എസ്-ക്ലാസ് പുറത്തെത്തിച്ചു

സ്റ്റുട്ട്ഗാര്‍ട്ട്: നിലവിലെ തലമുറ എസ്-ക്ലാസ് സെഡാന്റെ അഞ്ച് ലക്ഷം യൂണിറ്റ് നിര്‍മിച്ച് മെഴ്‌സേഡസ് ബെന്‍സ് പുതിയ നാഴികക്കല്ല് താണ്ടി. സ്റ്റുട്ട്ഗാര്‍ട്ടിന് സമീപത്തെ സിന്‍ഡല്‍ഫിംഗന്‍ പ്ലാന്റിലെ പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് അഞ്ച് ലക്ഷമെന്ന എണ്ണം തികഞ്ഞ എസ്-ക്ലാസ് പുറത്തെത്തിച്ചു. 2013 മുതലാണ് ആഗോള വിപണികള്‍ക്കുവേണ്ടി സിന്‍ഡല്‍ഫിംഗന്‍ പ്ലാന്റില്‍ നിലവിലെ തലമുറ എസ് -ക്ലാസ് നിര്‍മിച്ചുതുടങ്ങിയത്.

ലോകമാകമാനം ഏറ്റവുമധികം വിറ്റുപോകുന്ന ആഡംബര സെഡാനാണ് മെഴ്‌സേഡസ് ബെന്‍സ് എസ്-ക്ലാസ്. 1951 ല്‍ 220 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്കായി നാല്‍പ്പത് ലക്ഷത്തോളം എസ്-ക്ലാസ് സെഡാന്‍ മോഡലുകളാണ് കൈമാറിയത്. ചൈനയാണ് എസ്-ക്ലാസിന്റെ ഏറ്റവും വലിയ വിപണി. ഓരോ മൂന്നിലൊന്ന് എസ്-ക്ലാസ് ചൈനയില്‍ വില്‍ക്കുന്നു.

എസ്-ക്ലാസ് മോഡല്‍ വിജയം നേടുന്നതില്‍ തങ്ങളുടെ ജീവനക്കാരുടെ നിരവധി വര്‍ഷത്തെ പരിചയസമ്പത്തും വൈദഗ്ധ്യവും നിര്‍ണായകമാണെന്ന് മെഴ്‌സേഡസ് ബെന്‍സ് സിന്‍ഡല്‍ഫിംഗന്‍ പ്ലാന്റിലെ ഉല്‍പ്പാദന വിഭാഗം മേധാവി മൈക്കല്‍ ബാവര്‍ പറഞ്ഞു. പല പുതിയ സാങ്കേതികവിദ്യകളും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നല്‍കുന്നത് എസ്-ക്ലാസ് നിര്‍മിക്കുമ്പോഴാണ്.

ആഡംബര സെഡാന്റെ ഉല്‍പ്പാദനത്തില്‍ സിന്‍ഡല്‍ഫിംഗന്‍ പ്ലാന്റ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. എസ്-ക്ലാസ്, ഇ-ക്ലാസ് മോഡല്‍ സീരീസ് നിര്‍മിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫാക്റ്ററിയാണ് സിന്‍ഡല്‍ഫിംഗന്‍ പ്ലാന്റ്. മെഴ്‌സേഡസ് ബെന്‍സിന്റെ ഇവി ബ്രാന്‍ഡായ ഇക്യു മോഡലുകള്‍ നിര്‍മിക്കുന്നതും ഇവിടെയാണ്.

Comments

comments

Categories: Auto