മൊബീല്‍ കേന്ദ്രീകരിച്ചുള്ള സമീപനം വളര്‍ച്ചയെ നയിക്കുന്നു: മേക്ക് മൈ ട്രിപ്പ്

മൊബീല്‍ കേന്ദ്രീകരിച്ചുള്ള സമീപനം വളര്‍ച്ചയെ നയിക്കുന്നു: മേക്ക് മൈ ട്രിപ്പ്

ന്യൂഡെല്‍ഹി: മൊബെീല്‍ കേന്ദ്രീകൃത സമീപനവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ആവിര്‍ഭാവവും ഇ-കൊമേഴ്‌സ് സ്വീകാര്യത വര്‍ധിപ്പിക്കുന്നുവെന്ന് മേക്ക് മൈ ട്രിപ്പ്. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനി നിക്ഷേപകര്‍ക്കായി നടത്തിയ അവതരണത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 28.1 ശതമാനം വളര്‍ച്ചയോടെ, പ്ലാറ്റ്‌ഫോമിലെ മൊത്തം ബുക്കിംഗ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5.4 ബില്യണ്‍ ഡോളറിലെത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൊത്തം ബുക്കിംഗ് 3.2 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 22.3 ശതമാനം വളര്‍ച്ചയാണ്. ക്രമീകൃത വരുമാനം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 17.3 ശതമാനം വര്‍ധിച്ച് 379.6 മില്യണ്‍ ഡോളറിലെത്തി. എയര്‍ ടിക്കറ്റിംഗ് വിഭാഗത്തില്‍ 13.5 ശതമാനം വളര്‍ച്ചയും ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗില്‍ 13 ശതമാനം വളര്‍ച്ചയും ബസ് ടിക്കറ്റുകളില്‍ 37.4 ശതമാനം വളര്‍ച്ചയും നേടി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ മികച്ച ഉപയോക്തൃ അനുഭവം നല്‍കുന്നുവെന്ന് മെയ്ക്ക് മൈട്രിപ്പ് അവകാശപ്പെട്ടു.

Comments

comments

Categories: FK News
Tags: Make my trip