ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 5.1% ആയി ക്രിസില്‍ വെട്ടിക്കുറച്ചു

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 5.1% ആയി ക്രിസില്‍ വെട്ടിക്കുറച്ചു

ന്യൂഡെല്‍ഹി: റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം 5.1 ശതമാനമായി കുറച്ചു. മുന്‍ നിഗമന പ്രകാരം 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്.

ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ നിഗമനമായ 4.7 ശതമാനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ക്രിസില്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്.  രണ്ടാം പാദത്തിലെ വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞെന്ന ഔദ്യാഗിക ഡാറ്റ പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ക്രിസില്‍ തങ്ങളുടെ നിഗമനം വെട്ടിക്കുറച്ച്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൊത്തമായി 4.75 ശതമാനമായി വളര്‍ച്ച കുറഞ്ഞു. വ്യാവസായിക ഉല്‍പ്പാദനം, ചരക്ക് കയറ്റുമതി, ബാങ്ക് നിക്ഷേപം, നികുതി സമാഹരണം, ചരക്ക് നീക്കം, വൈദ്യുതി ഉല്‍പ്പദനം തുടങ്ങിയ പ്രധാന ഹ്രസ്വകാല സൂചകങ്ങളെല്ലാം വളര്‍ച്ചയുടെ വേഗത കുറയുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതായി ക്രിസിലിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം പകുതിയില്‍ വളര്‍ച്ചാ വേഗത്തില്‍ നേരിയ വീണ്ടെടുക്കലിന് സാധ്യതയുണ്ടെന്നും ക്രിസില്‍ വിലയിരുത്തുന്നുണ്ട്. 5.5 ശതമാനം വളര്‍ച്ചയാണ് ഒക്‌റ്റോബര്‍-മാര്‍ച്ച് കാലയളവില്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy