ഹൈദരാബാദ് പീഡനം രാജ്യസഭ അപലപിച്ചു

ഹൈദരാബാദ് പീഡനം രാജ്യസഭ അപലപിച്ചു

ന്യൂഡെല്‍ഹി: കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോക്റ്ററെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നശേഷം തീകൊളുത്തിയ സംഭവത്തില്‍ രാജ്യസഭ അപലപിച്ചു. ഇത്തരത്തിലുള്ള കേസിലെപ്രതികളെ പുറത്തുകൊണ്ടുവന്ന് നിയമംനോക്കാതെ ശിക്ഷ നല്‍കുകയാണ് വേണ്ടതെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി ജയാബച്ചന്‍ രോഷത്തോടെ പറഞ്ഞു. സര്‍ക്കാര്‍ ഇതിന് കൃത്യമായ മറുപടി നല്‍കേണ്ട സമയമാണിതെന്ന് താന്‍ കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്തണമെന്നും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടു. സമൂഹത്തില്‍ നിന്നുള്ള ആളുകള്‍ ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരേണ്ട സമയമാണിതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും പറഞ്ഞു. കേസില്‍ ലോറി തൊഴിലാളികളായ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Comments

comments

Categories: FK News