ധനകാര്യ സ്ഥാപനങ്ങള്‍ അധിക നിക്ഷേപം നടത്തും

ധനകാര്യ സ്ഥാപനങ്ങള്‍ അധിക നിക്ഷേപം നടത്തും

കൊച്ചി: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ വിവര ശേഖരണത്തിനുള്ള ബദല്‍ സ്രോതസുകള്‍ക്കായി അടുത്ത രണ്ട് വര്‍ഷങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ട്രാന്‍സ് യൂണിയനു വേണ്ടി ന്യൂ എയിറ്റ് ഗ്രൂപ് ഗ്ലോബല്‍ നടത്തിയ ആഗോള പഠനം ചൂണ്ടിക്കാണിക്കുന്നു. ഡാറ്റാ ശേഖരണത്തിനായി പുതിയ സ്രോതസുകള്‍ കണ്ടെത്താന്‍ 65 ശതമാനത്തോളം അധിക തുക ചെലവഴിക്കുമെന്നാണ് ആഗോള തലത്തില്‍ പ്രതികരിച്ചവരില്‍ പകുതിയിലേറെയും സൂചിപ്പിച്ചത്.

തങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് ഇന്ത്യയിലെ 86 ശതമാനം എക്സിക്യൂട്ടീവുകളും വ്യക്തമാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പ്രവണത. അതേ സമയം രാജ്യത്ത് 76 ശതമാനം അധിക ചെലവാണ് ഉദ്ദേശിക്കുന്നത്. വെബ് ബ്രൗസിംഗും ആപ്പ് ഉപയോഗവും അടക്കമുള്ള പുതിയ രൂപത്തിലുള്ള ഡാറ്റയാണ് ഇതേ രീതിയില്‍ ശേഖരിക്കുക. ബിസിനസ് തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ ഇത്തരം സ്ഥിതി വിവര കണക്കുകളുടെ സംയോജനം ആവശ്യമാണെന്നാണ് എക്സിക്യൂട്ടീവുകള്‍ സൂചിപ്പിക്കുന്നത്. മൊബീല്‍ ഡാറ്റ (ബ്രൗസിംഗ്, ആപ്പ് ഉപയോഗം), വാങ്ങലുകള്‍ സംബന്ധിച്ച വിവരം, ബാങ്ക് എക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച ഡാറ്റ, സാമൂഹ്യ മാധ്യമ ഡാറ്റ തുടങ്ങിയവയ്ക്കായാണ് നിക്ഷേപം വര്‍ധിപ്പിക്കുക.

Comments

comments

Categories: Business & Economy