എമിറേറ്റ്‌സിലെ ഷോപ്പിംഗ് ചാനല്‍ ഉദ്യമം വിജയം; വില്‍പ്പനയില്‍ 23 ശതമാനം വളര്‍ച്ച

എമിറേറ്റ്‌സിലെ ഷോപ്പിംഗ് ചാനല്‍ ഉദ്യമം വിജയം; വില്‍പ്പനയില്‍ 23 ശതമാനം വളര്‍ച്ച

150ലേറെ ഉല്‍പ്പന്നങ്ങളാണ് എമിറേറ്റ്‌സ്‌റെഡ് വഴി എമിറേറ്റ്‌സ് യാത്രക്കാരെ പരിചയപ്പെടുത്തുന്നത്

ദുബായ്: വിമാനത്തിനുള്ളിലെ റീറ്റെയ്ല്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എമിറേറ്റ്‌സ്‌റെഡ് ടിവി ചാനല്‍ ഉദ്യമം വിജയമെന്ന് എമിറേറ്റ്‌സ് വിമാനക്കമ്പനി. കഴിഞ്ഞ മാസം എമിറേറ്റ്‌സ്‌റെഡ് എന്ന ഷോപ്പിംഗ് ചാനല്‍ ആരംഭിച്ചതിന് ശേഷം എമിറേറ്റ്‌സിലെ റീറ്റെയ്ല്‍ വില്‍പ്പനയില്‍ 23 ശതമാനം വര്‍ധനവുണ്ടായതായി കമ്പനി അറിയിച്ചു.

വിമാനത്തിനുള്ളില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ യാത്രക്കാരെ പരിചയപ്പെടുത്തുന്നിതിന് വേണ്ടിയാണ് കഴിഞ്ഞ മാസം എമിറേറ്റ്‌സ് എമിറേറ്റ്‌സ്‌റെഡ് എന്ന ടിവി ചാനല്‍ ആരംഭിച്ചത്. വിമാനത്തിനുള്ളില്‍ ഇത്തരമൊരു ടിവി ചാനല്‍ ആരംഭിക്കുന്നത് തന്നെ വ്യോമയാന മേഖലയില്‍ ഇതാദ്യമാണ്. യുകെ സെലിബ്രിട്ടിയായ ആന്‍ഡി പീറ്റേഴ്‌സാണ് ചാനല്‍ അവതാരകന്‍. വിമാനത്തിനുള്ളില്‍ ലഭ്യമായ എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍, ഓഫറുകള്‍, എമിറേറ്റ്‌സിന്റെ ഔദ്യോഗിക സ്‌റ്റോറില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍, നികുതിരഹിത, ഡ്യൂട്ടിഫ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഈ ചാനലിലൂടെ യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയുക. ഇവ കൂടാതെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നിലെ പ്രമുഖരെയും ദുബായിലെ അനുഭവങ്ങളും എമിറേറ്റ്‌സ്‌റെഡ് ചാനല്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുന്നു.

150ലേറെ ഉല്‍പ്പന്നങ്ങളാണ് എമിറേറ്റ്‌സ്‌റെഡില്‍ അവതരിപ്പിക്കുന്നത്. ആപ്പിളിന്റെ എയര്‍പോഡിനാണ് എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത്. ആപ്പിളിന്റെ പുതിയ പവര്‍ബീറ്റ്‌സ് പ്രോയും ഇപ്പോള്‍ എമിറേ്‌സ്‌റെഡില്‍ ഉണ്ട്. ചാനല്‍ ആരംഭിച്ച് ആദ്യമാസം വില്‍പ്പനയില്‍ 23 ശതമാനം വര്‍ധനവുണ്ടായെന്നാണ് എമിറേറ്റ്‌സ് അവകാശപ്പെടുന്നത്. ഒരു ഉപഭോക്താവില്‍ നിന്നുള്ള ഷോപ്പിംഗില്‍ 10 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

റീറ്റെയ്ല്‍, എക്‌സ്പീരിയന്‍സസ് ആന്‍ഡ് ദുബായ് എന്നതാണ് എമിറേറ്റ്‌സ് റെഡിലെ ‘റെഡ്’എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ എമിറേറ്റ്‌സിന്റ റീറ്റെയ്ല്‍ നയത്തില്‍ ഇപ്പോള്‍ യാത്രക്കാര്‍ക്കായി ചില അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ദുബായിക്കും പുറത്തും യാത്ര പദ്ധതിയിടുന്നവരെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഐഎംജി അഡ്‌വെന്‍ച്വര്‍, ദുബായ് റഗ്‌ബൈ7, ലണ്ടനിലെ എമിറേറ്റ്‌സ് ഏവിയേഷന്‍ എക്‌സ്പീരിയന്‍സ് എന്നിവിടങ്ങളിലെ ഡീലുകളാണ് എക്‌സ്പീരിയന്‍സസ് ആന്‍ഡ് ദുബായിലൂടെ എമിറേറ്റ്‌സ് അവതരിപ്പിക്കുന്നത്.

Comments

comments

Categories: Arabia
Tags: emirates