ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വളര്‍ച്ചയ്ക്ക് കാരണം: മേക്ക് മൈ ട്രിപ്പ്

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വളര്‍ച്ചയ്ക്ക് കാരണം: മേക്ക് മൈ ട്രിപ്പ്

മൊബീല്‍ കേന്ദ്രീകൃത സമീപനവും നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പ്രവര്‍ത്തനവും വളര്‍ച്ചയ്ക്ക് കാരണമായതായി ഓണ്‍ലൈന്‍ യാത്ര സേവനദാതാക്കളായ മേക്ക് മൈ ട്രിപ്പ് അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാളം 28.1 ശതമാനം വളര്‍ച്ച നേടിയ കമ്പനിയിലെ യാത്രാ ബുക്കിംഗുകളിലൂടെ വരുമാനം ഈ സാമ്പത്തിക വര്‍ഷം 5.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

അടുത്ത വര്‍ഷം പകുതിയോടെ ബുക്കിംഗ് 3.2 ബില്യണ്‍ ഡോളറാകുമെന്നും വിമാന ടിക്കറ്റിംഗ് വിഭാഗത്തില്‍ 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം മേക്ക് മൈ ട്രിപ്പിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളിലും ചെലവ് കുറഞ്ഞ വിമാന സര്‍വീസുകളിലും മേക്ക് മൈ ട്രിപ്പ് സേവനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു വരുന്നു. ഇന്ത്യയില്‍ 66500 ഓളം ഇടങ്ങളില്‍ താമസസൗകര്യങ്ങളും വിദേശത്ത് അഞ്ച് ലക്ഷത്തോളം പ്രോപ്പര്‍ട്ടികളിലും കമ്പനി സേവനം നല്‍കുന്നുണ്ട്.

Comments

comments

Categories: FK News

Related Articles