ചൈനയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ച 3 വര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍

ചൈനയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ച 3 വര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍

ചൈന- യുഎസ് വ്യാപാര യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ കമ്പനികളെ ആശങ്കയിലാക്കുന്നുണ്ട്

ബെയ്ജിംഗ്: നവംബറില്‍ ഏകദേശം മൂന്ന് വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വേഗതയില്‍ ചൈനയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങള്‍ വികസിച്ചുവെന്ന് റിപ്പോര്‍ട്ട്. ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും ഗണ്യമായ വര്‍ധനവുണ്ടായതായി ഇന്നലെ പുറത്തിറങ്ങിയ ഒരു സ്വകാര്യ ബിസിനസ് സര്‍വെ തിങ്കളാഴ്ച വ്യക്തമാക്കി. എന്നാല്‍ ബിസിനസ്സ് ആത്മവിശ്വാസം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

കമ്പനികള്‍ ചരക്കുപട്ടിക പുതുക്കാന്‍ വിമുഖത കാണിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈന- യുഎസ് വ്യാപാര യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ ആവശ്യകതയെ എങ്ങനെ ബാധിക്കുന്ന ആശങ്ക അവര്‍ക്കുണ്ട്. കെയ്ക്‌സിന്‍ / മാര്‍ക്കിറ്റ് മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡക്‌സ് (പിഎംഐ) നവംബറില്‍ 51.8 ആയി ഉയര്‍ന്നു. 2016 ഡിസംബറിലെ 51.9നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പിഎംഐ ആണിത്.
സൂചികയില്‍ 50നു മുകളിലുള്ള നില വിപുലീകരണത്തെയും 50ല്‍ താഴെയുള്ള നില സങ്കോചത്തെയും അടയാളപ്പെടുത്തുന്നു. റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പില്‍ പിഎംഐ 51.4 ആയി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. നവംബറില്‍ ആഭ്യന്തര, വിദേശ തലങ്ങളില്‍ ആവശ്യകത ഉയര്‍ന്നതായി സിഇബിഎം ഗ്രൂപ്പിലെ മാക്രോ ഇക്കണോമിക് അനാലിസിസ് ഡയറക്റ്റര്‍ സെങ്‌ഷെങ് സോങ് അഭിപ്രായപ്പെട്ടു. ചൈനയും യുഎസും തമ്മിലുള്ള വാണിജ്യ ചര്‍ച്ചകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനും ബിസിനസ്സ് ആത്മവിശ്വാസം ഫലപ്രദമായി ഉയര്‍ത്താനും കഴിയുമെങ്കില്‍, മാനുഫാക്ചറിംഗ് മേഖലയിലെ ഉല്‍പ്പാദനവും നിക്ഷേപവും ശക്തമായ പുരോഗതി കാണിക്കാനിടയുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഫാക്റ്ററി പ്രവര്‍ത്തനം സംബന്ധിച്ച ചൈനയുടെ ഔദ്യോഗിക റിപ്പോര്‍ട്ടും ശനിയാഴ്ച പുറത്തുവന്നത് ആശ്ചര്യങ്ങള്‍ക്ക് ഇടനല്‍കിക്കൊണ്ടായിരുന്നു. ഏഴ് മാസത്തിനിടെ ഇതാദ്യമായി വളര്‍ച്ച പ്രകടമായി. സര്‍ക്കാരിന്റെ ഉത്തേജക നടപടികളുടെ ഫലമായി ആഭ്യന്തര ആവശ്യകത. എങ്കിലും കയറ്റുമതി ഓര്‍ഡറുകള്‍ മന്ദഗതിയിലായിരുന്നു.

Comments

comments

Categories: FK News

Related Articles