അര്‍ബുദചികിത്സാ പാര്‍ശ്വഫലങ്ങള്‍ വ്യക്തമാക്കണം

അര്‍ബുദചികിത്സാ പാര്‍ശ്വഫലങ്ങള്‍ വ്യക്തമാക്കണം

അര്‍ബുദത്തെ അതിജീവിക്കുന്നവര്‍ക്ക് ചികിത്സയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ശരിയായ ബോധവല്‍ക്കരണം കിട്ടുന്നില്ലെന്നു റിപ്പോര്‍ട്ട്

അര്‍ബുദരോഗ ചികിത്സകള്‍ക്ക് ഇന്ന് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സാവേളയിലും പിന്നീടും രോഗികള്‍ വലിയ തോതില്‍ പാര്‍ശ്വഫലങ്ങളാല്‍ ക്ലേശിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അടുത്തിടെ നടത്തിയ ഒരു രോഗി സര്‍വേ, ഇത്തരം പ്രത്യാഘാതാങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന വിവരങ്ങളിലെ പോരായ്മകളെക്കുറിച്ചും ആളുകള്‍ക്ക് എന്തുതോന്നുന്നുവെന്ന് വെളിപ്പെടുത്തുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് യുഎസിലെ മൂന്നിലൊന്ന് ആളുകള്‍ അര്‍ബുദബാധിതരാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയാണ് മൂന്ന് പ്രധാന ചികിത്സകള്‍. ഓരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായ പാര്‍ശ്വഫലങ്ങള്‍ വരാം. ചിലരില്‍ വളരെ പ്രത്യക്ഷവും ഗുരുതരവുമായ പ്രത്യാഘാതങ്ങളുണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് മിതമായ പ്രശ്‌നങ്ങളാകും നേരിടേണ്ടി വരുക.

റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയുമാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നത്, കാരണം അവ ആരോഗ്യകരമായ കോശങ്ങളെയും കാന്‍സര്‍ രോഗങ്ങളെയും നശിപ്പിക്കുന്നു. ചികിത്സകള്‍ക്ക് വിധേയരായ ആളുകളില്‍ മുടി കൊഴിച്ചിലിനൊപ്പം ക്ഷീണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്കാനം, ഛര്‍ദ്ദി, വിശപ്പിലും മാനസികാവസ്ഥയിലുമുള്ള മാറ്റങ്ങള്‍, ഉറക്ക പ്രശ്‌നങ്ങള്‍ എന്നിവയാണ് മറ്റ് പാര്‍ശ്വഫലങ്ങള്‍. കീമോതെറാപ്പി ചില സന്ദര്‍ഭങ്ങളില്‍, ദീര്‍ഘകാല ഹൃദയ, നാഡീ തകരാറുകള്‍ക്കും വന്ധ്യതാപ്രശ്‌നങ്ങള്‍ക്കും കാരണമാകും. റേഡിയേഷന്‍ തെറാപ്പി ചര്‍മ്മത്തില്‍ വ്രണം, വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയ്ക്കു കാരണമാകുന്നു. കാന്‍സര്‍ രോഗികളില്‍ എത്ര ശതമാനം പേര്‍ക്ക് ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുമെന്ന് കണക്കാക്കിയിട്ടുണ്ട്.

ജേണല്‍ ഓഫ് ഓങ്കോളജി പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പ്രബന്ധത്തില്‍, കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി എന്നിവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് മൂന്നിലൊന്ന് രോഗികള്‍ കരുതുന്നു. യുഎസില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 400 ലധികം പ്രായമായവരെ റേഡിയേഷന്‍ തെറാപ്പിക്കു വിധേയരാക്കി. ഇതില്‍ 41% പേര്‍ക്കും കീമോതെറാപ്പി ലഭിച്ചു, 52% പേര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി. പലര്‍ക്കും പാര്‍ശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് തോന്നിയതായി കണ്ടെത്തലുകള്‍ വെളിപ്പെടുത്തി. കഠിനമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചവരാണ് ഈ ആളുകള്‍, കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരെ അറിയിക്കാനുള്ള സാധ്യതയും കുറവാണ്.

സര്‍വേയുടെ ഭാഗമായി, ഒന്നില്‍ കൂടുതല്‍ തരം ചികിത്സകള്‍ ലഭിച്ചവരോട് പാര്‍ശ്വഫലങ്ങളുടെ കാഠിന്യം വിലയിരുത്താന്‍ സംഘം ആവശ്യപ്പെട്ടു. പ്രതികരിച്ചവര്‍ കീമോതെറാപ്പിയെ ഏറ്റവും കഠിനമായി വിലയിരുത്തി, പാര്‍ശ്വഫലങ്ങളുടെ കാര്യത്തില്‍ ഇതിനും നല്‍കിയ ശരാശരി സ്‌കോര്‍ 63 ആണ്. ശരാശരി 47 റേറ്റിംഗോടെ ശസ്ത്രക്രിയ രണ്ടാമതും റേഡിയേഷന്‍ തെറാപ്പി 45 ഉം നേടി. ചികിത്സ ആരംഭിക്കുന്നതിനുമുമ്പ് പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പങ്കെടുത്തവരില്‍ അഞ്ചിലൊരാള്‍ക്കേ അറിയുമായിരുന്നുള്ളൂ. ശസ്ത്രക്രിയയുടെ കാര്യത്തില്‍, മരവിപ്പ്, വേദന, ഞരമ്പുകള്‍ക്കേല്‍ക്കുന്ന ക്ഷതം എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നതായും വെളിപ്പെടുത്തി. കീമോതെറാപ്പിക്കു വിധേയരാകുമ്പോള്‍ ക്ഷീണം, നാഡി ക്ഷതം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാനും് അവര്‍ ആഗ്രഹിച്ചു.

റേഡിയേഷന്‍ തെറാപ്പി, ചര്‍മ്മത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതാങ്ങള്‍ക്കൊപ്പം ദഹനനാളത്തിന്റെ പ്രശ്‌നങ്ങളും ക്ഷീണവും ഉള്‍പ്പെടെയുള്ള സമാന ഫലങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് പങ്കെടുക്കുന്നവര്‍ക്ക് തോന്നി. റേഡിയേഷന്‍ തെറാപ്പി വിവരങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിച്ചപ്പോള്‍ നാലിലൊന്ന് രോഗികള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ബലഹീനതയോ ക്ഷീണമോ അനുഭവപ്പെടുന്നതായി മനസിലാക്കാന്‍ കഴിഞ്ഞു. ചികിത്സ അവരുടെ ഊര്‍ജ്ജ നിലയെ അവര്‍ വിചാരിച്ചതിലും കഠിനമായി ബാധിച്ചുവെന്ന് ഏകദേശം മൂന്നിലൊരാള്‍ പറഞ്ഞു. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ആളുകള്‍ പൊതുവേ ആശങ്കാകുലരായിരുന്നു. റേഡിയേഷന്‍ തെറാപ്പി മാത്രം ലഭിച്ചവരെ അപേക്ഷിച്ച് മൂന്ന് തരത്തിലുള്ള കാന്‍സര്‍ ചികിത്സയും സ്വീകരിച്ച രോഗികകള്‍ക്ക് വേദന, ബലഹീനത, ക്ഷീണം എന്നിവ പ്രവചിച്ചതിനേക്കാള്‍ മോശമായി തോന്നി.

Comments

comments

Categories: Health