കാപ്പി ഹൃദ്രോഗസാധ്യത കുറയ്ക്കും

കാപ്പി ഹൃദ്രോഗസാധ്യത കുറയ്ക്കും

കാപ്പി കുടിക്കുന്നത് ഹൃദ്രോഗം കുറയ്ക്കുമെന്ന് പഠനം. കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഉപാപചയപ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഇറ്റലിയിലെ കാറ്റാനിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്യൂസെപ്പെ ഗ്രോസോയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം പോളിഷ്, ഇറ്റാലിയന്‍ കൂട്ടായ്മകളിലെ കപ്പി ഉപഭോഗവും മനുഷ്യരിലെ ഉപാപചയപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ശാസ്ത്രീയമായി അവലോകനം ചെയ്യുകയും ഇവ തമ്മിലുള്ള ബന്ധത്തിലെ വീക്ഷണങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളാകാം ഇതിനു കാരണമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. മിതമായ കാപ്പി ഉപഭോഗം സിവിഡി, ക്യാന്‍സര്‍, എല്ലാ കാരണങ്ങളുമുള്ള മരണനിരക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങളും അദ്ദേഹം അവലോകനം ചെയ്തു. സ്‌പെയിനിലെ ടൊലിഡോ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ എസ്റ്റെഫാനിയയും കാപ്പി ഉപഭോഗവും ഉപാപചയപ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പരിഗണിച്ച് അവലോകനം ചെയ്യുകയും മെഡിറ്ററേനിയന്‍ കൂട്ടായ്മയിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുകയുണ്ടായി. ഈ ഗവേഷണത്തില്‍ 22,000 ആളുകളെ ഉള്‍പ്പെടുത്തി. മിതമായ കാപ്പി ഉപഭോഗം (പ്രതിദിനം ഒന്ന് മുതല്‍ നാല് കപ്പ് വരെ)ഉപാപചയപ്രവര്‍ത്തനത്തില്‍ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം നിഗമനം ചെയ്യുന്നു, എന്നിരുന്നാലും ഉയര്‍ന്ന അളവില്‍ കഴിക്കുന്നതിനെ പഠനം പിന്തുണയ്ക്കുന്നില്ല. കാപ്പികുടിയും മെറ്റബോളിക് സിന്‍ഡ്രോമും തമ്മിലുള്ള വിരുദ്ധ ബന്ധം പുരുഷന്മാരിലും സ്ത്രീകളിലും കാണിക്കുന്നതായും പഠനം കണ്ടെത്തി. കഫീന്‍, ഡീകഫിനേറ്റഡ് കോഫി എന്നിവയുടെ മിതമായ ഉപഭോഗം, മെറ്റബോളിക് സിന്‍ഡ്രോം സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തി. അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ന്യൂട്രീഷന്‍ സൊസൈറ്റീസ് (ഫെന്‍സ്) സംഘടിപ്പിച്ച പതിമൂന്നാമത് യൂറോപ്യന്‍ ന്യൂട്രീഷന്‍ കോണ്‍ഫറന്‍സിലാണ് പഠനം അവതരിപ്പിച്ചത്.

Comments

comments

Categories: Health