Archive

Back to homepage
Health

ഇന്‍ട്രാ ഓപ്പറേറ്റീവ് ഇലക്ട്രോണ്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കി

കോഴിക്കോട്: അര്‍ബുദരോഗ ചികിത്സാരംഗത്ത് നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി അപൂര്‍വ്വ ശസ്ത്രക്രിയാ-ഇലക്ട്രോണ്‍ തെറാപ്പി ചികിത്സാ സമന്വയമായ ഇന്‍ട്രാ ഓപ്പറേറ്റീവ് ഇലക്ട്രോണ്‍ തെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തിയാക്കി. വലത് കൈപ്പത്തിക്ക് മുകളില്‍ അസ്ഥികള്‍ക്കിടയില്‍ വളരുന്ന അപൂര്‍വ്വയിനം അര്‍ബുദമായ സൈനോവിയല്‍ സര്‍കോമയായിരുന്നു

Tech

റിയല്‍മി എക്സ്2 പ്രൊ, 5എസ് മോഡലുകള്‍ വിപണിയില്‍

കൊച്ചി: പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്ക് എക്സ്2 പ്രൊ, 5എസ് മോഡലുകള്‍ അവതരിപ്പിച്ച് റിയല്‍മി. 35 മിനിറ്റില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന 50 വാട്സ് സൂപ്പര്‍ വിഒസിസി ഫ്ളാഷ് ചാര്‍ജും എക്കാലത്തെയും വേഗതയേറിയ സ്നാപ്ഡ്രാഗണ്‍ പ്രൊസസറുമാണ് റിയല്‍മെ എക്സ്2 പ്രൊയുടെ പ്രത്യേകത. നെപ്റ്റിയൂണ്‍

FK News

ഐഐഎഫ്എല്‍ കൊച്ചി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊച്ചി: ഹെല്‍ത്ത് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ, ഐഐഎഫ്എല്‍ വെല്‍ത്ത് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റ്, കേരളത്തിലെ ആദ്യ ഓഫീസ് കൊച്ചിയില്‍ തുറന്നു. നേരത്തെ ക്രെഡിറ്റ് സ്യൂസില്‍ പ്രവര്‍ത്തിച്ചിരുന്ന ദീപക് വര്‍ഗ്ഗീസ് ആണ് കേരളാ മേധാവി. കലൂര്‍-കടവന്ത്ര റോഡില്‍ കതൃക്കടവിലാണ് ഐഐഎഫ്എല്‍ ഓഫീസ്. തൃശൂര്‍, കൊല്ലം,

FK News

രഹോ മസ്ത് പ്രചാരണവുമായി ഓയോ

കൊച്ചി: ഓയോ പുതിയ പ്രചാരണമായ ഓയോ-രഹോ മസ്തിന് തുടക്കമായി. ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി മികച്ച സേവനം ലഭ്യമാകുന്ന താങ്ങാവുന്ന, പ്രാപ്യമായ, നിലവാരമുള്ള വാസ സ്ഥലം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓയോ സ്ഥാപിതമായിരിക്കുന്നത്. ചെലവിലെ അസമത്വം ഇല്ലാതാക്കി ഒന്നു ബട്ടണ്‍ അമര്‍ത്തിയാല്‍ ഏതു

FK News

അമൃത ഹട്ട് ലാബ്‌സിന്റെ റോബോഫസ് 2020 ജനുവരിയില്‍

അമൃതപുരി: അമൃത വിശ്വവിദ്യാപീഠത്തിന്റെ എന്‍ജിനീയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യുമാനിറ്റേറിയന്‍ ടെക്‌നോളജി ലാബ്‌സിന്റെ(ഹട്ട് ലാബ്‌സ്) വാര്‍ഷിക പരിപാടിയായ റോബോഫസ് 2020 ജനുവരി 10, 11 തീയതികളില്‍ സംഘടിപ്പിക്കുന്നു. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അമൃത സ്‌കൂള്‍ ഓഫ്

FK News

രൂപകല്‍പ്പനയ്ക്കുള്ള മികവിന്റെ കേന്ദ്രം കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍

കൊച്ചി: രൂപകല്‍പ്പനയ്ക്കായുള്ള മികവിന്റെ കേന്ദ്രം(സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസൈന്‍) അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിയില്‍ ആരംഭിക്കും. ലോകത്തിലെ പ്രധാനപ്പെട്ട ഡിസൈന്‍ കമ്പനികളുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തോടൊപ്പം ഈ രംഗത്തെ പ്രൊഫണലുകള്‍ക്കും സംരംഭങ്ങള്‍ക്കും ഇന്‍കുബേറ്റ് ചെയ്യാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

FK News

ജലോത്സവങ്ങള്‍ക്ക് ഉണര്‍വേകി സിബിഎല്‍

കൊച്ചി: ജലോത്സവങ്ങള്‍ക്ക് ഉണര്‍വേകി കേരള വിനോദസഞ്ചാര വകുപ്പിന്റെ സിബിഎല്‍. സാമ്പത്തികമായി നഷ്ടത്തിലായിരുന്ന ജലോത്സവങ്ങള്‍ ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ പ്രധാന ചുണ്ടന്‍ വള്ളംകളികള്‍ ഏകോപിപ്പിച്ചതിലൂടെ നേട്ടം കൈവരിച്ചു. ലീഗിലെ 12 മത്സരങ്ങളിലൂടെ ഒമ്പത് ടീമുകള്‍ക്ക് ലഭിച്ചത് 5.86 കോടി രൂപയാണ്. സംസ്ഥാനത്തെ പ്രാദേശിക

Business & Economy

21,246.16 കോടി രൂപയുടെ അധിക ചെലവിടലിന് ധനമന്ത്രി അനുമതി തേടി

ന്യൂഡെല്‍ഹി: പുതുതായി രൂപംകൊണ്ട കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയ്ക്കുള്ള പ്രത്യേക ഗ്രാന്‍ഡായ 8,820 കോടി രൂപ ഉള്‍പ്പെടെ 21,246.16 കോടി രൂപയുടെ അധിക ചെലവിടലിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അനുമതി തേടി. ഇതില്‍ 18,995.51 കോടി

Arabia

ദുബായ് പോലീസിലെ അടുത്ത സൂപ്പര്‍കാര്‍: ടെസ്‌ല സൈബര്‍ട്രക്ക്

ദുബായ് പോലീസിലെ ആഢംബര വാഹനങ്ങളുടെ ഭാഗമാകാന്‍ ടെസ്‌ല സെബര്‍ട്രക്ക് വരുന്നു. അടുത്ത വര്‍ഷത്തോടെ ദുബായ് പോലീസിനൊപ്പം ചേരുന്ന ഈ പുതിയ അതിഥിയുടെ ചിത്രം അധികൃതര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മണിക്കൂറില്‍ 315 കി.മീ വരെ വേഗതയുള്ള പുതിയ മേഴ്‌സിഡസ് -എഎംജി ജിടി

Arabia

അബുദാബിയില്‍ ഇ-സ്‌കൂട്ടറുകളുമായി ലൈം വരുന്നു

അമേരിക്ക ആസ്ഥാനമായുള്ള അര്‍ബന്‍ മൊബിലിറ്റി സേവന ദാതാക്കളായ ലൈം അബുദാബിയില്‍ ഇ-സ്‌കൂട്ടര്‍ സേവനം ആരംഭിക്കുന്നു. ആദ്യ ഇ-സ്‌കൂട്ടറുകള്‍ ഈ വാരാന്ത്യം തന്നെ നിരത്തുകളിലെത്തും. ആഗോളതലത്തില്‍ 120 നഗരങ്ങളില്‍ സാന്നിധ്യമുള്ള ലൈമിന്റെ ജിസിസി മേഖലയിലെ ആദ്യ വിപണിയാണ് യുഎഇ തലസ്ഥാനമായ അബുദാബി. ആദ്യഘട്ടത്തില്‍

Arabia

വീതികുറഞ്ഞ വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണം ലക്ഷ്യമിട്ട് സ്ട്രാറ്റ

ദുബായ്: മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ എയറോസ്‌പേസ് നിര്‍മാണ കമ്പനിയായ സ്ട്രാറ്റ ബോയിംഗ് 737 മാക്‌സ്, എയര്‍ബസ് എ320 നിയോ വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണത്തിനുള്ള സാധ്യത തേടുന്നു. വിപണിയില്‍ വീതി കുറഞ്ഞ വിമാനങ്ങള്‍ക്ക് ആവശ്യകതയേറിയ സാഹചര്യത്തിലാണ് പ്രമുഖ വിമാനക്കമ്പനികളുടെ വീതികുറഞ്ഞ മോഡലുകളുടെ

Arabia

സ്‌പൈസ് ജെറ്റിന്റെ റാസ് അല്‍ ഖൈമ വിമാന സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും

റാസ് അല്‍ ഖൈമ: ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ റാസ് അല്‍ ഖൈമ വിമാന സര്‍വീസ് ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കും. അതേസമയം എമിറേറ്റില്‍ പദ്ധതിയിട്ടിരിക്കുന്ന വിമാനക്കമ്പനി അടുത്ത വര്‍ഷമേ നിലവില്‍ വരികയുള്ളുവെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി. വിമാനക്കമ്പനിയിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട്

Arabia

ഫുഡ് ഡെലിവറി ബിസിനസിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ നെറ്റ്ഫ്ലിക്‌സെന്ന് നന്ദോസ് യുഎഇ

ദുബായ്: ദുബായിലെ ഫുഡ് ഡെലിവറി ബിസിനസിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ അമേരിക്കന്‍ വീഡിയോ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫഌക്‌സാണെന്ന്് ദക്ഷിണാഫ്രിക്കന്‍ റെസ്റ്റോറന്റ് ശൃംഖലയായ നന്ദോസിന്റെ യുഎഇ വിഭാഗം മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് കുന്നപ്പള്ളി. വീടിന്റെ സ്വസ്ഥമായ അന്തരീക്ഷത്തില്‍ പ്രിയ പരിപാടികള്‍ കണ്ടുകൊണ്ടിരിക്കാമെന്നതിനാലാണ് ആളുകളില്‍ ഫുഡ്

Arabia

ഡിജിറ്റല്‍ കറന്‍സിയടക്കം നാല് പുതിയ പങ്കാളിത്ത പദ്ധതികളുമായി സൗദിയും യുഎഇയും

ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു ഏഴ് തന്ത്രപ്രധാന പദ്ധതികളുടെ പുരോഗതി വിലയിരുത്തി അബുദാബി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന നാല് പുതിയ പങ്കാളിത്ത പദ്ധതികള്‍ക്കുള്ള ധാരണാപത്രത്തില്‍ സൗദി അറേബ്യയും അബുദാബിയും ഒപ്പുവെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും പുതിയ

Arabia

സൗദി സാമ്പത്തികരംഗത്ത് അരാംകോ ഐപിഒയ്ക്ക് പ്രത്യക്ഷ പ്രതിഫലനമുണ്ടാകില്ല

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്ത് അരാംകോ ഐപിഒ പ്രത്യക്ഷമായ പ്രതിഫലമനമുണ്ടാക്കില്ലെന്ന് ഫിച്ച് റേറ്റിംഗ്‌സ്. അതേസമയം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മുഖേന തദ്ദേശീയ നിക്ഷേപങ്ങള്‍ മെച്ചപ്പെടുമെന്നതിനാല്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നിയന്ത്രണങ്ങളുടെ ആഘാതം കുറയ്ക്കാന്‍ ഐപിഒയിലൂടെ സാധിക്കുമെന്നും ആഗോള റേറ്റിംഗ് ഏജന്‍സി

Business & Economy

സാങ്കേതിക വിദ്യ തൊഴില്‍ അന്തരീക്ഷത്തെ പരിപോഷിപ്പിക്കുന്നുവെന്ന് 82% ഇന്ത്യക്കാര്‍

ബെംഗളൂരു: സ്മാര്‍ട്ട് ടെക്‌നോളജി ഇതിനകം തന്നെ വിവിധ ബിസിനസുകളുടെ തൊഴില്‍ അന്തരീക്ഷത്തെ മാറ്റിമറിച്ചിട്ടുണ്ട്. കൂടുതല്‍ വൈവിധ്യമാര്‍ന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച സഹായിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്നലെ പുറത്തിറങ്ങിയ ഒരു പുതിയ പഠനം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് സാങ്കേതികവിദ്യ തൊഴില്‍ അന്തരീക്ഷത്തെ

Business & Economy

ഒലയ്ക്കും യുബറിനും കമ്മീഷന്‍ പരിധി ഏര്‍പ്പെടുത്തി സര്‍ക്കാര്‍

മൊത്തം തുകയുടെ 90 % ഡ്രൈവര്‍ക്കും 10% സേവനദാതാക്കള്‍ക്കും  ഓരോ മൂന്നു മണിക്കൂറിലും ഡ്രൈവര്‍മാര്‍ക്ക് ബയോമെട്രിക്, ഫേഷ്യല്‍ വെരിഫിക്കേഷന്‍ ബെംഗളുരു: കമ്മീഷന്‍ അടിസ്ഥാനത്തില്‍ സേവനം നല്‍കുന്ന ടാക്‌സി സേവനദാതാക്കളായ ഒലയുടേയും യുബറിന്റെയും കമ്മീഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. മൊത്തം

Current Affairs

ഗോഡ്‌സെ അനുകൂല പ്രസ്താവന; പ്രഗ്യാ സിംഗിനെതിരെ നടപടി

ന്യൂഡെല്‍ഹി: പ്രഗ്യാ സിംഗ് താക്കൂര്‍ എംപിയെ പ്രതിരോധമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന സമിതിയില്‍ നിന്നും ബിജെപി പുറത്താക്കി. കൂടാതെ ഈ സെഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ പ്രശംസിച്ച് ലോക്സഭയില്‍ സംസാരിച്ചതിനെത്തുടര്‍ന്നാണ് ബിജെപിയുടെ

Current Affairs

മത്സ്യസമ്പത്ത്: കേരളത്തിന്റെ നടപടികള്‍ മറ്റുള്ളവര്‍ക്ക് മാതൃക

കൊച്ചി: മത്സ്യസമ്പത്തിന്റെ ശോഷണം തടയുന്നതിന് കേരളം സ്വീകരിച്ച നടപടികള്‍ ഇന്ത്യന്‍ മഹാസമുദ്രതീരം പങ്കിടുന്ന ഐഒആര്‍എ രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നതാണെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രസ്താവിച്ചു. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ അംഗരാജ്യങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടി (എസ്‌വൈഡിപി

Politics

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് തൃണമൂലിന് ഉജ്വല വിജയം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിലും വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്. ഈ വിജയത്തിന് ഇരട്ടിമധുരമാണ്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ഓരോ സിറ്റിംഗ് സീറ്റുകളാണ് ടിഎംസി പിടിച്ചെടുത്തത്. കലിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍, കരിംപൂര്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പുകള്‍. ഇതില്‍ ഖരഗ്പൂര്‍