5 ട്രില്യണ്‍ ഡോളര്‍ സ്വപ്‌നത്തിന് സേവനമേഖല കരുത്തുപകരും

5 ട്രില്യണ്‍ ഡോളര്‍ സ്വപ്‌നത്തിന് സേവനമേഖല കരുത്തുപകരും

ഇന്ത്യയിലെ സേവന മേഖലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ ഡോളര്‍ വലുപ്പത്തിലേക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ എത്തിക്കുന്നതില്‍ സേവന മേഖലയ്ക്ക് മുഖ്യ സംഭാവന നല്‍കാന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയാകാനുള്ള ശേഷി സേവനരംഗത്തിനുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് സമാനതകളില്ലാത്ത തരത്തില്‍ ഈ രംഗം സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഉല്‍പ്പാദന, സേവന മേഖലകളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ എന്‍ജിനുകളെന്നും പിയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ഈ രണ്ട് മേഖലകളും പരസ്പരം സഹകരിച്ചാണ് മുന്നേറേണ്ടതെന്നും ഒന്നില്ലാതെ മറ്റൊന്നിന് വളര്‍ച്ചയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Comments

comments

Categories: FK News