വിപണി മൂലധനത്തിലെ മുന്നേറ്റം: 500 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 13 എണ്ണം

വിപണി മൂലധനത്തിലെ മുന്നേറ്റം: 500 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 13 എണ്ണം

മിക്ക വികസിത, വികസ്വര രാഷ്ട്രങ്ങളിലെ വിപണികളും നിഫ്റ്റിയേക്കാള്‍ വളര്‍ച്ച ഈ വര്‍ഷം സ്വന്തമാക്കിയിട്ടുണ്ട്

മുംബൈ: സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെയും റാലിയില്‍ റെക്കോഡ് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് ഇന്ത്യയിലെ ബ്ലൂചിപ്പ് ഓഹരികള്‍. എന്നാല്‍ ഇവയുടെ പ്രകടനം ആഗോള തലത്തിലെ എതിരാളികളുമായി താരതമ്യപ്പെടുത്തിയാല്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 500 കമ്പനികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടിക ബ്ലൂംബെര്‍ഗ് പുറത്തിറക്കിയതില്‍ 13 ഇന്ത്യന്‍ കമ്പനികളാണ് ഉള്ളത്.

പട്ടികയിലെ ഇന്ത്യന്‍ കമ്പനികളില്‍ എട്ടെണ്ണത്തിനും മികച്ച 200 കമ്പനികളുടെ വിഭാഗത്തില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മൂല്യമുള്ള പത്താമത്തെ ഓഹരി ആയി ബജാജ് ഫിനാന്‍സാണ് ബ്ലൂംബര്‍ഗ് 500 പട്ടികയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഇന്ത്യന്‍ ഓഹരി. 2019ല്‍ ബജാജ് ഫിനാന്‍സിന്റെ ഓഹരികളുടെ മൂല്യം 55 ശതമാനം ഉയര്‍ന്നു. പട്ടികയില്‍ 48-ാം സ്ഥാനത്താണ് ബജാജ് ഫിനാന്‍സ്.

475-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ കമ്പനി ഐടിസിയുടെ ഓഹരികള്‍ 13 ശതമാനമാണ് ഈ വര്‍ഷം ഇടിഞ്ഞത്. മാരുതി സുസുക്കി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ് എന്നിവയും പട്ടികയില്‍ 400് പിന്നിലുള്ള സ്ഥാനങ്ങളിലാണ്.

ആഗോള പ്രവണതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി നടത്തിയ തണുത്ത പ്രകടനവുമായി യോജിക്കുന്നതാണ് ഈ കണക്കുകള്‍. നിഫ്റ്റി ഈ വര്‍ഷം 12 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക വികസിത, വികസ്വര രാഷ്ട്രങ്ങളിലെ വിപണികളും ഇതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. യുഎസ് ബെഞ്ച്മാര്‍ക്ക് എസ് ആന്റ് പി 500, ജര്‍മ്മന്‍ ഡാക്‌സ് എന്നിവ ഈ വര്‍ഷം 23 ശതമാനത്തിലധികം ഉയര്‍ച്ച പ്രകടമാക്കി. ചൈനയുടെ ഷാങ്ഹായ് കോംപോാസിറ്റ് ഈ വര്‍ഷം 17 ശതമാനം വളര്‍ച്ച നേടി.

Comments

comments

Categories: FK News