രക്ഷാസമിതി അംഗത്വം; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

രക്ഷാസമിതി അംഗത്വം; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇസ്ലാമബാദ്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍. ഇന്ത്യയുടെ യോഗ്യതയെ ചോദ്യം ചെയ്താണ് ഇസ്ലാമബാദ് രംഗത്തെത്തിയത്. യുഎന്നിന്റെ പൊതുസഭയില്‍ സംസാരിച്ച പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി മുനീര്‍ അക്രം കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ ഇന്ത്യ നഗ്‌നമായി ലംഘിക്കുകയാണെന്ന് ആരോപിച്ചു.

100 ദിവസത്തിലേറെയായി ന്യൂഡെല്‍ഹി കശ്മീര്‍ താഴ്വരയില്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് തവണ യുഎന്‍ രക്ഷാ സമിതിയില്‍ അംഗമായിരുന്നു ഇന്ത്യ. ഓരോ കാലാവധിയും രണ്ട് വര്‍ഷമാണ്. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തവരാണ് മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൈകടത്താന്‍ശ്രമിക്കുന്നതെന്നാണ് ഇന്ത്യ മുന്‍പും ഇങ്ങനെയുള്ള ആരോപണങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.

Comments

comments

Categories: FK News